കേരളത്തെ തീവ്രവാദ കേന്ദ്രമാക്കിയത് ഇടത്-വലത് മുന്നണികള്‍
കല്‍പ്പറ്റ : യുവമോര്‍ച്ച ജില്ല അദ്ധ്യക്ഷന്‍ അഖില്‍ പ്രേംമിനെ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുവമോര്‍ച്ച ജില്ലകമ്മറ്റി ആവശ്യപെട്ടു. അക്രമം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അക്രമിച്ച വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ ജില്ലയില്‍ വര്‍ദ്ധിച്ചു വരികയാണ്. ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിക്കുന്നവരെ കണ്ടെത്തുന്നതില്‍ പോലീസ് കാണിക്കുന്ന മെല്ലെ പോക്ക് സമീപനമാണ് ഇത്തരത്തില്‍ അക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം.
കേരളത്തെ ഐ എസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ കേന്ദ്രമാക്കിയത് ഇടത്വലത് മുന്നണികളാണെന്ന് യുവമോര്‍ച്ച ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. സംഘപരിവാര്‍ സംഘടനകളുടെ വളര്‍ച്ചയെ ചെറുക്കാന്‍ ഇടത്-വലത് മുന്നണികള്‍ മതതീവ്രവാദികളെ പ്രോത്സാഹിപ്പിച്ചു. കേരളത്തില്‍ നിന്നും അറസ്റ്റിലായ ഐ എസ് തീവ്രവാദികള്‍ അവരുടെ താവളമാക്കിയത് സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളാണ്. സംസ്ഥാനത്തുനിന്നും നിരവധി യുവാക്കള്‍ നാടുവിട്ട് ഐഎസില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടും ഗൗരവകരമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തീവ്രവാദ കേസുകളോട് മൃദു സമീപനം പുലര്‍ത്തിയ ഭരണക്കാരാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദികള്‍ .ഐഎസ് ഭീകരര്‍ കേരളം താവളമാക്കുന്നു എന്ന വാര്‍ത്ത ആശങ്കയുണ്ടാക്കുന്നതാണ്. ഗൗരവകരമായ അന്വേഷണം നടത്തി തീവ്രവാദത്തിന് തടയിടാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
ജില്ലാ ഉപാദ്ധ്യക്ഷന്‍ ധനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജിതിന് ഭാനു . പ്രശാന്ത് മലവയല്‍, അരുണ്‍.കെ.കെ, സി.ടി.സുനിത, ബിനീഷ്, ഉദിഷ.എ.പി. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: