മുംബൈ: വാങ്കഡെ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുടകളിലൊരാളുമായ ഷാരൂഖ് ഖാന് മുംബൈ പോലീസിന്റെ ക്ലീന്‍ ചീറ്റ്.
അന്വേഷണത്തില്‍ ഖാന്‍ കുറ്റം ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മുംബൈ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഐപിഎല്‍ മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് ഖാനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
2012ലാണ് കേസിനാസ്പദമായ സംഭവം. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന കൊല്‍ക്കത്ത-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ ഷാരൂഖും അംഗരക്ഷകരും മൈതാനത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍മാരെ കയ്യേറ്റം ചെയ്തെന്നും അസോസിയേഷന്‍ പ്രസിഡന്റായ വിലാസ്റാവു ദേശ്മുഖ് ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറിയെന്നുമാണ് കേസ്.
തുടര്‍ന്ന് വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഷാരൂഖിന് അഞ്ച് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
















