കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ എബിവിപി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുന്ന പോലീസ്
കോഴിക്കോട്: ഇടത് സര്‍ക്കാരിന്റെ സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ കച്ചവട നയത്തില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം. ഇന്നലെ കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ എബിവിപി പ്രവര്‍ത്തകരെയാണ് പോലീസും ഹോംഗാര്‍ഡും ചേര്‍ന്ന് മര്‍ദ്ദിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നര മണിയോടെയാണ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എബിവിപി പ്രവര്‍ത്തകര്‍ കല്ലായി റോഡിലെ ഓഫീസ് പരിസരത്ത് നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ജില്ലാ കണ്‍വീനര്‍ ജി. അമല്‍ രാജ് ഡിഡിഇ ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഇതിനിടയിലാണ് പോലീസുകാര്‍ പ്രകോപനം സൃഷ്ടിച്ചത്. വിദ്യാര്‍ത്ഥികളും പോലീസുകാരും തമ്മില്‍ ഉന്തും തള്ളും നടന്നു. ഡിഡിഇ ഓഫീസ് ഗേറ്റ് കടന്ന ടി.എസ്. അഭിരാം, അശ്വിന്‍, ജിനീഷ്, എന്നിവരെ ഓഫീസ് നടയില്‍ വെച്ച് ഹോംഗാര്‍ഡുകളും പോലീസുകാരും ചേര്‍ന്ന് വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പത്തോളം പോലീസൂകാരും ഹോംഗാര്‍ഡുകളും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവശരാക്കിയത്. പോലീസ് മര്‍ദ്ദനം നടക്കുന്നതിനിടയില്‍ റോഡില്‍ മുദ്രാവാക്യം വിളിച്ച എബിവിപി പ്രവര്‍ത്തകരെ വെള്ളം ചീറ്റി ഓടിക്കാന്‍ ശ്രമം നടന്നു. എന്നാല്‍ നിലത്ത് കിടന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ പോലീസിനായില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ തുടങ്ങി. എന്നാല്‍ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എബിവിപി പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പോലീസ് മറ്റൊരു വാഹനത്തില്‍ അവരെ കസബ സ്റ്റേഷനിലേക്ക് മാറ്റിയതിന് ശേഷം മറ്റു പ്രവര്‍ത്തകര്‍ അറസ്റ്റ് വരിച്ചത്. വിഷ്ണുപ്രസാദ് കെ, ജിനീഷ്, അമല്‍രാജ്, ടി. എസ്. അഭിരാം എന്നിവരുടെ നേതൃത്വത്തിലാണ് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഹോംഗാര്‍ഡ് പ്രേംരാജ്, സിവില്‍ പോലീസ് ഓഫീസര്‍ ആര്‍. അജീഷ് എന്നിവര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.














