കോഴിക്കോട്: ഇന്നലെ ഡിഡിഇ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചൊതുക്കാന്‍ പോലീസ് നിയോഗിച്ചത് ഹോംഗാര്‍ഡുകളെ. ഡിഡിഇ ഓഫീസിന്റെ കവാടത്തിലെത്തിയ മൂന്ന് എബിവിപി പ്രവര്‍ത്തകരെ ഹോംഗാര്‍ഡുകള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. സിവില്‍ പോലീസ് ഓഫീസര്‍മാരുടെ സഹായത്തോടെയാണ് മര്‍ദ്ദനം നടന്നത്. അശ്വിന്‍ എന്ന പ്രവര്‍ത്തകനെ കഴുത്തിന് ചുറ്റിപ്പിടിച്ച ശേഷം മറ്റുള്ളവര്‍ മര്‍ദ്ദിക്കുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അശ്വിനെ ഹോംഗാര്‍ഡുകള്‍ തുടരെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച ടി.എസ്. അഭിരാം അടക്കമുള്ള നേതാക്കളെ തടഞ്ഞുവെച്ചാണ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചത്. ക്രമസമാധാന പാലനത്തിനോ സംഘര്‍ഷ സ്ഥലങ്ങളിലോ ഹോംഗാര്‍ഡുകളെ നിയോഗിക്കാന്‍ പാടില്ലെന്ന നിയമം തെറ്റിച്ചാണ് എബിവിപി പ്രവര്‍ത്തകരെ നേരിടാന്‍ പോലീസ് ഹോംഗാര്‍ഡുകളെ രംഗത്തിറക്കിയത്. ഇതിനെ ചോദ്യം ചെയ്ത എബിവിപി , ബിജെപി നേതാക്കളുടെ മുന്നില്‍ നടപടി ന്യായികരിക്കാനാണ് പോലീസ് ശ്രമിച്ചത്.














