തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കും വകുപ്പു സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ശാസന. ഒരിക്കല്‍ ചര്‍ച്ച ചെയ്ത് തീര്‍പ്പുകല്‍പ്പിച്ച സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ച് വീണ്ടും മാനേജ്മെന്റുകളുമായി ചര്‍ച്ച ചെയ്യാന്‍ സാഹചര്യമൊരുക്കിയതിനെതിരെയാണ് മുഖ്യമന്ത്രി ശാസിച്ചത്.
മറ്റാരോടും ചര്‍ച്ച ചെയ്യാതെ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി ആരോഗ്യമന്ത്രിക്ക് നല്‍കിയത്.
എംഇഎസ് മാനേജ്മെന്റാണ് ഫീസ് വര്‍ധനയില്‍ വിട്ടുവീഴ്ച ചെയ്യാമെന്ന് ആരോഗ്യമന്ത്രിയോട് വിശദീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ചര്‍ച്ചയ്ക്കായി മാനേജ്മെന്റുകളെ സമീപിച്ചത്.
എന്നാല്‍, തങ്ങള്‍ക്ക് ഒരു തീരുമാനം മാത്രമേ ഉള്ളൂവെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സ്വയം കാര്യങ്ങള്‍ തീരുമാനിക്കേണ്ടതില്ലെന്നും മന്ത്രിസഭ കൂട്ടുത്തരവാദിത്വത്തോടെയാണ് പോകേണ്ടതെന്നും ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിയെ ശാസിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: