ന്യൂദല്‍ഹി: രാഷ്‌ട്രപതി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം താമസിക്കാന്‍ പ്രണബ് മുഖര്‍ജിക്ക് ബംഗ്ലാവ് ഒരുങ്ങുന്നു. ഡോ.എ.പി.ജെ. അബുദുള്‍ കലാം റോഡില്‍ 34-ാം നമ്പര്‍ ബംഗ്ലാവ്.
മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ. സാങ്മ ഇവിടെ താമസിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബമാണുള്ളത്. 2017 ജൂലൈയില്‍ മുഖര്‍ജിയുടെ കാലാവധി പൂര്‍ത്തിയാകും.
വിരമിക്കുന്ന രാഷ്‌ട്രപതിമാര്‍ക്ക് അവരുടെ ഇഷ്ടപ്രകാരമാണ് വീട് അനുവദിക്കുന്നത്. 10 രാജാജി മാര്‍ഗിലെ വീടാണ് മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ഉപയോഗിച്ചിരുന്നത്.
മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലിന് പാട്‌നയില്‍ രണ്ട് ലക്ഷം ചതുരശ്ര അടിയിലുള്ള സ്ഥലം നല്‍കിയത് വിവാദമായിരുന്നു.
















