ന്യൂദല്‍ഹി: നിരന്തരമായ നടപടികള്‍ വഴി പാക്കധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകള്‍ ആറു മാസം കൊണ്ട് തകര്‍ക്കാമെന്ന് സൈനിക മേധാവികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.
ക്യാമ്പുകള്‍ തകര്‍ക്കാന്‍ മിന്നലാക്രമണം മാത്രം പോര. ഇടക്കാല പദ്ധതി വേണം. അതേസമയം കശ്മീരില്‍ തിരിച്ചടികള്‍ നേരിടാന്‍ നാം സന്നദ്ധമായിരിക്കണം. ബാരാമുള്ളയെ ഓര്‍മ്മിപ്പിച്ച് അവര്‍ പറഞ്ഞു.
ഭീകരരെ അതിര്‍ത്തി കടത്തിവിടാനുള്ള താവളങ്ങള്‍ (ലോഞ്ച് പാഡ്) നിരന്തരം ആക്രമിക്കണം. മിന്നലാക്രമണത്തിന് തിരിച്ചടിയെന്ന നിലയ്‌ക്ക് പാക്കിസ്ഥാന്‍ കൂടുതല്‍ ഭീകരരെ അതിര്‍ത്തി കടത്തിവിട്ട് ആക്രമണങ്ങള്‍ സംഘടിപ്പിക്കാം. അതിനു വേണ്ടി അതിര്‍ത്തിയില്‍ കൂടുതല്‍ താവളങ്ങള്‍ അവര്‍ തുറന്നേക്കാം. അവയും ഇല്ലാതാക്കണം.
കശ്മീരില്‍ ഭീകരരെ തുണയ്‌ക്കുന്ന സംഘടനകള്‍ക്കുണ്ടായ വീര്യച്ചോര്‍ച്ച നാം മുതലെടുക്കണം. ഇപ്പോള്‍ അതിന് പറ്റിയ അവസരമാണ്. പിഒകെയില്‍ 40 ഭീകരക്യാമ്പുകളും അതിര്‍ത്തയില്‍ 50 താവളങ്ങളും ഉണ്ടെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍.
















