Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണം: പുറത്തു വന്നത് നാല് ശതമാനം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 10:25 pm IST
in India

ന്യൂദല്‍ഹി: കള്ളപ്പണം സ്വയം വെളിപ്പെടുത്തി, ശിക്ഷയിളവു നേടാനുള്ള കാലവധി കഴിഞ്ഞതോടെ കുഴപ്പക്കാരെ കണ്ടെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യേക സംവിധാനം ഒരുക്കും.

സപ്തംബര്‍ 30 വരെയായിരുന്നു കള്ളപ്പണ നിക്ഷേപം സ്വയം വെളിപ്പെടുത്തി, ശിക്ഷയിളവു നേടാന്‍ അവസരം. നാലു മാസത്തിനിടെ, 64,000 പേര്‍ 65,250 കോടി രൂപയുടെ നിക്ഷേപ രഹസ്യങ്ങള്‍ പ്രഖ്യാപിച്ചു. പിഴയില്‍ ഇളവു വരുത്തിയിട്ടും സര്‍ക്കാരിന് 29,000 കോടി രൂപ ഇതുവഴി ലഭിച്ചു. ഇത് ഗ്രാമീണ മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിനും വിനിയോഗിക്കാനാണ് മോദി സര്‍ക്കാര്‍ തീരുമാനം.

2014 പൊതുതെരഞ്ഞെടുപ്പു പ്രചാരണത്തില്‍, വിദേശത്തെ കള്ളപ്പണ നിക്ഷേപം കണ്ടെത്തുമെന്നും നാട്ടില്‍ തിരിച്ചെത്തിക്കുമെന്നും ബിജെപിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിരുന്നു. വിദേശ നിക്ഷേപ വിവരങ്ങള്‍ പോലും ലഭിക്കാന്‍, രാജ്യങ്ങള്‍ തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന കരാറുകളും നയതന്ത്രധാരണകളും തടസമുണ്ടാക്കുന്നുണ്ട്. ആ തടസങ്ങള്‍ നീക്കുന്നതിനൊപ്പമാണ്, ആഭ്യന്തര കള്ളപ്പണ നിക്ഷേപം കണ്ടെത്താനുള്ള ശ്രമം.

പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയുടെ അന്നത്തെ വിലയിരുത്തല്‍ (2011) രാജ്യത്തെ 16,75,000 കോടി രൂപയുടെ കള്ളപ്പണം വിദേശങ്ങളിലുണ്ടെന്നായിരുന്നു. അധികാരം കിട്ടിയാല്‍ ഇത് തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണത്തിന്റെ സ്വയം പ്രഖ്യാപനത്തിലൂടെ ഇപ്പോള്‍ പുറത്തു വന്നത്, ലക്ഷ്യമിട്ട തുകയുടെ നാലു ശതമാനം മാത്രമാണ്.

പാനമ വെളിപ്പെടുത്തലുകള്‍ പ്രകാരം 500 ല്‍ പരം ഭാരരതീയരുടെ 5,000 കോടി വിദേശ രഹസ്യ നിക്ഷേപത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. 55 കേസ് രജിസ്റ്റര്‍ ചെയ്തു. എച്ച്എസ്ബിസിയുടെ കഴിഞ്ഞ വര്‍ഷത്തെ വെളിപ്പെടുത്തലനുസരിച്ച് 2006-07 കാലത്ത് വിദേശ ബാങ്കുകളില്‍ 1,195 ഭാരതീയര്‍ 25,420 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 164 കേസെടുത്തു. രഹസ്യ നിക്ഷേപം നടത്തിയ 13,000 കോടി രൂപ വിദേശത്തുനിന്ന് സര്‍ക്കാര്‍ ഇതുവരെ കണ്ടെത്തി.

വിദേശത്തെ കള്ളപ്പണ നിക്ഷേപം പഠിക്കാന്‍ നിയോഗിച്ച വിവിധ സമിതികളുടെയും ഏജന്‍സികളുടെയും അടിസ്ഥാനത്തിലുള്ള തുടര്‍ നടപടിക്കാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തിനൊപ്പം പിഎംഒയുടെ പ്രത്യേക സംവിധാനവും ചേര്‍ന്നുള്ള പ്രവര്‍ത്തനമായിരിക്കും ഇനി ഉണ്ടാവുക.

രഹസ്യം പരസ്യമാക്കി സൂററ്റുകാര്‍

കള്ളപ്പണം സ്വയം വെളിപ്പെടുത്തുന്നവരുടെ വിവരം രഹസ്യമാക്കി വെക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ വെളിപ്പെടുത്തിയ സ്വത്തു വിവരം പരസ്യമാക്കി ഒരു വിഭാഗം.

ഗുജറാത്ത് സൂററ്റിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ വെളിപ്പെടുത്തിയ സ്വത്തിനെക്കുറിച്ച് ബോര്‍ഡുകളും ബാനറുകളും പ്രദര്‍ശിപ്പിക്കുന്നു. സംസ്ഥാനത്തെ 4,200 കോടി രൂപയുടെ വെളിപ്പെടുത്തല്‍ വന്നതില്‍ 2,500 കോടി സൂററ്റില്‍നിന്നാണ്.

സുവിധാ എന്റര്‍പ്രൈസസ് ഗ്രൂപ്പാണ് ആദ്യം ബാനറുകള്‍ കെട്ടിയത്. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് മാറ്റി. കകാഡിയ ഗ്രൂപ്പ് മേധാവികള്‍, 152 കോടി രൂപയുടെ സ്വയം വെളിപ്പെടുത്തല്‍ നടത്തിയെന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തുന്നു.

ഞങ്ങള്‍ പിഴയൊടുക്കുന്ന പണം നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കള്ളപ്പണ നിക്ഷേപം കെ.എം. മാമ്മനും

കള്ളപ്പണക്കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൊടുത്ത 26 കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ മലയാളിയുടെ കമ്പനിയും.

12 ട്രസ്റ്റുകള്‍: അംബ്രുനോവ ട്രസ്റ്റ്്, മര്‍ലിന്‍ മാനേജ്‌മെന്റ്, മനിചി ട്രസ്റ്റ്, റുവീഷ് ട്രസ്റ്റ്, ഡൈനീസെ സ്റ്റിഫങ് ആന്‍ഡ് ട്രിയാഡെ സ്റ്റിഫങ്, ഉര്‍വശി ഫൗണ്ടേഷന്‍, രാജ് ഫൗണ്ടേഷന്‍, വെബ്സ്റ്റര്‍ ഫൗണ്ടേഷന്‍.

വെബ്സ്റ്റര്‍ ഫൗണ്ടേഷന്‍ മലയാള മനോരമ കുടുംബത്തിനു ബന്ധമുള്ള എംആര്‍എഫിന്റെ ഉടമ കെ.എം. മാമ്മന്റേതാണ്. ഇതിന് ജര്‍മ്മനിയിലെ ലീക്‌റ്റെന്‍സ്‌റ്റൈനിലെ എല്‍ജിടി ബാങ്കിലാണ് നിക്ഷേപം. മാമ്മന് ബാങ്കില്‍ 2.26 കോടിയുടെ അനധികൃത നിക്ഷേപം ഉണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ചെന്നൈയില്‍, 1946ല്‍ ബലൂണ്‍ നിര്‍മ്മാണ കമ്പനിയായി തുടങ്ങി.

1952ല്‍ എംആര്‍എഫ് ലിമിറ്റഡ് കമ്പനിയായി. ടയര്‍ നിര്‍മ്മാണ രംഗത്തെ വമ്പന്മാരായി.

കേസില്‍ പിഴ ഇടാക്കാനുള്ള നികുതി വകുപ്പിന്റെ നിര്‍ദ്ദേശത്തിനെതിരെ കമ്പനി മദ്രാസ് ഹൈക്കോടതിയില്‍നിന്ന് താത്കാലിക സ്റ്റേ വാങ്ങിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Samskriti

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

Samskriti

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.