Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പോയ ആത്മാവ്, ദഹനം വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 09:29 pm IST
in Samskriti

അധ്യായം/13, പ്രകൃതിയുടെ കണികകള്‍

പ്രാക് പ്രകൃതിയില്‍ നടന്ന നിരന്തരമായ പരിണാമങ്ങളില്‍ നിന്നുണ്ടാവുകയും പ്രകൃതിയില്‍ എല്ലായിടത്തും നിലനില്‍ക്കുകയും ചെയ്യുന്ന കണികകളാണ്, പ്രകൃതിയുടെ കണികകള്‍. നേരത്തെ (അധ്യായം 10) വിവരിച്ച, ബുദ്ധി, അഹംബോധം, മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, അഞ്ച് തന്മാത്രകള്‍ എന്നീ പദാര്‍ത്ഥരഹിത കണികകളാണ് ഇവ. ഫോട്ടോണുകളെക്കാള്‍ ഭ്രമണവേഗമുള്ള ചുഴലിതരംഗങ്ങളായാണ് ഇവ നിലനില്‍ക്കുന്നത്. സൂക്ഷ്മകണികകള്‍ക്കൊപ്പം, തന്മാത്രകളുടെ ഇടകലരല്‍ കൊണ്ടുണ്ടാക്കുന്ന സ്ഥൂലകണികകളും ഉണ്ട്. അവ ചെറുപദാര്‍ത്ഥ കണികകളാണ്. ഈ കണികകളെല്ലാം പ്രപഞ്ചമാകെ നിലനില്‍ക്കുന്നു. സ്ഥൂലകണികകള്‍ക്ക് ഘനീഭവിച്ച ഊര്‍ജം, വാതകം, ദ്രാവകം, ഖരം എന്നിവയാകാന്‍ പറ്റും. അവ പദാര്‍ത്ഥങ്ങളാണ്. ഇതിന് വിപരീതമായി, ഇവയ്‌ക്ക് മുന്‍പുണ്ടായ കണികകളാണ് പ്രകൃതി കണികകള്‍.

സാംഖ്യകാരിക (22)യില്‍, കണികകളുടെ ആവിര്‍ഭാവം ഇങ്ങനെ വിവരിക്കുന്നു:

പ്രാക് പ്രകൃതിയില്‍നിന്ന് ബുദ്ധി

ബുദ്ധിയില്‍ നിന്ന് അഹംബോധം

അഹംബോധത്തില്‍നിന്ന് 16 ഏകകം

അതില്‍ അഞ്ചില്‍നിന്ന് അഞ്ച് സ്ഥൂലം

അഹംബോധത്തില്‍നിന്നുണ്ടായ 16 ഏകകങ്ങളെ അടുത്ത ശ്ലോകങ്ങളില്‍ പറയുന്നു; മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍, അഞ്ചുതരം തന്മാത്രകള്‍ എന്നിവയാണ് അവ.

ബുദ്ധി, അഹംബുദ്ധി എന്നിവയും 16 ഏകകങ്ങളും ‘സൂക്ഷ്മ കണികകള്‍’ എന്നുവിളിക്കപ്പെടുന്നു. ബുദ്ധി, അഹംബുദ്ധി, മനസ്സ്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍ എന്നിങ്ങനെ ആദ്യത്തെ 13 എണ്ണം അനുഭൂതിദായകവും കര്‍മനിരതവുമത്രെ. ഭൗതിക സുഖേന്ദ്രിയങ്ങളില്‍നിന്ന് അവ അനുഭൂതികള്‍ സ്വീകരിക്കുകയും അവയോട് പ്രതികരിച്ച്, ഭൗതികേന്ദ്രിയങ്ങളില്‍ കര്‍മങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു. അതിനാല്‍ ഈ 13 എണ്ണം, കരണങ്ങള്‍ (സാംഖ്യകാരിക 32). സംസ്‌കൃതത്തില്‍ കരണം എന്നാല്‍, ‘കര്‍മത്തിന്റെ ഉപായങ്ങള്‍.’ മറ്റ് സൂക്ഷ്മ കണികകള്‍, അഞ്ചിനം തന്മാത്രകള്‍, പൊതുവേ അനുഭൂതിരഹിതവും ജഡവുമാണ്. പ്രകാശ, റേഡിയോ തരംഗങ്ങള്‍ പോലെ, അതിസൂക്ഷ്മ തരംഗങ്ങളുടെ പ്രസരണത്തിനുള്ള മാധ്യമങ്ങളായി, അവ. സ്ഥൂലകണികകള്‍, ഭൗതിക ശരീര രൂപങ്ങളും ഗ്രഹങ്ങള്‍, ചന്ദ്രന്മാര്‍, നക്ഷത്രങ്ങള്‍ തുടങ്ങിയവയടങ്ങിയ ഭൗതിക പ്രപഞ്ചവും സൃഷ്ടിക്കാനുള്ള സത്തയായി.

ബുദ്ധിയാണ് കര്‍മങ്ങളെ നിയന്ത്രിക്കുന്നത്; മനസ്സ് ഇന്ദ്രിയങ്ങളെ കര്‍മത്തിന് പ്രേരിപ്പിക്കുന്നു; സൂക്ഷ്‌മേന്ദ്രിയങ്ങള്‍ ഭൗതികകേന്ദ്രങ്ങളുടെ കര്‍മങ്ങള്‍ക്ക് നിദാനമാകുന്നു. ഇങ്ങനെ കരണങ്ങള്‍ എല്ലാം, ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, കര്‍മങ്ങളില്‍ വ്യാപൃതരാവുന്നു. ഈ കരണങ്ങളില്‍, ബുദ്ധി, അഹം ബോധം, മനസ്സ് എന്നിവ സൂക്ഷ്മശരീരത്തിനുള്ളിലും പത്തു സൂക്ഷ്‌മേന്ദ്രിയങ്ങള്‍ അവയ്‌ക്ക് ചുറ്റിലും, നിലകൊള്ളുന്നു. അങ്ങനെ, ബുദ്ധി, അഹംബോധം, മനസ്സ് എന്നീ മൂന്നിനെ, ആന്തരിക കരണങ്ങള്‍ അഥവാ അന്തഃകരണങ്ങള്‍ എന്ന് സംസ്‌കൃതത്തില്‍ വിളിക്കുന്നു (ആന്തരം എന്നാല്‍ അകം).

അന്തഃകരണങ്ങള്‍ മൂന്നു കാലത്തിലും-ഭൂതം, വര്‍ത്തമാനം, ഭാവി- പ്രവര്‍ത്തിക്കുന്നുവെന്ന് സാംഖ്യകാരിക(33) നിരീക്ഷിക്കുന്നു. മറ്റു കരണങ്ങള്‍ ആയ സൂക്ഷ്‌മേന്ദ്രിയങ്ങള്‍, വര്‍ത്തമാനകാലത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കണ്ണുകള്‍ ഒരു വസ്തുവിന്റെ ഇപ്പോഴത്തെ രൂപമാണ് പ്രതിഫലിപ്പിക്കുന്നത്. അതിന് വസ്തുവിന്റെ ഭൂത, ഭാവി രൂപങ്ങള്‍ പ്രതിഫലിപ്പിക്കാനാവില്ല. കാതിന്, ഇപ്പോഴത്തെ ശബ്ദമേ പിടിച്ചെടുക്കാനാവൂ; ഭൂത, ഭാവി ശബ്ദങ്ങള്‍ വയ്യ. എന്നാല്‍, ബുദ്ധി, അഹംബോധം, മനസ്സ് എന്നിവ, സംഗതികളുടെ ഭൂത, വര്‍ത്തമാന, ഭാവി നിലകള്‍ ഭാവന ചെയ്യുകയും സ്വകര്‍മങ്ങള്‍ അങ്ങനെ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ഇതിലുപരി, അന്തഃകരണങ്ങള്‍ അവയുടെ കര്‍മങ്ങളില്‍ വിവേചനവും വിവേകവും പാലിക്കുന്നു; മറ്റു കരണങ്ങള്‍ക്ക്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍ക്ക് വിവേക, വിവേചനപ്രാപ്തി ഇല്ല. അവ മനസ്സ് പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്നു. അതിനാല്‍, ബുദ്ധി, അഹംബോധം, മനസ്സ് എന്നിവ അനുഭൂതി ഇന്ദ്രിയങ്ങളും സൂക്ഷ്‌മേന്ദ്രിയങ്ങളും അര്‍ധാനുഭൂതി ഇന്ദ്രിയങ്ങളുമാണ്.

പ്രകൃതിയെപ്പോലെ, സൂക്ഷ്മ, സ്ഥൂലകണികകളും പ്രാപഞ്ചികമായി വര്‍ത്തിക്കുന്നു.

ബ്രഹ്മകണങ്ങള്‍ പോലെ, ഈ കണികകളുടെ കണങ്ങളും അന്തരീക്ഷത്തില്‍ എല്ലായിടത്തുമുണ്ട്. ബ്രഹ്മകണങ്ങള്‍ സാര്‍വത്രികമായി ഇളകിയാടിയപ്പോള്‍, അവ സമീപത്തെ സൂക്ഷ്മ കണികാ കണങ്ങളെ ആകര്‍ഷിച്ചു (ഭഗവദ്ഗീത 15:7). രണ്ടാമത്തേത് ബ്രഹ്മകണങ്ങളെ വലയം ചെയ്തപ്പോള്‍, അത് പൂര്‍ണമായ ആവരണമായി. അങ്ങനെ നടന്നപ്പോള്‍, അവയില്‍ ഏറ്റവും സൂക്ഷ്മമായ ബുദ്ധി, ഉള്ളിലേക്ക് കടന്ന്, ബ്രഹ്മകണത്തെ നേരിട്ട് വലയം ചെയ്തു. അടുത്ത സൂക്ഷ്മമായ മനസ്സ്, ബുദ്ധിയെ വലയം ചെയ്തു. അടുത്ത സൂക്ഷ്മമായ മനസ്സിന്, പത്ത് സൂക്ഷ്‌മേന്ദ്രിയങ്ങള്‍ ചേര്‍ന്നിരുന്ന് ഒരു വലയം തീര്‍ത്തു. അഹംബോധം ഒന്നിനെയും വലയം ചെയ്യാതെ, ബുദ്ധിക്കും മനസ്സിനുമിടയില്‍നിന്ന്, രണ്ടിനെയും സ്വാര്‍ത്ഥത താല്‍പര്യങ്ങള്‍ പിന്‍പറ്റാന്‍ പ്രചോദിപ്പിച്ചു. കരണങ്ങള്‍ എല്ലാം ഇങ്ങനെ ഒരു ബ്രഹ്മകണത്തെ വലയം ചെയ്തപ്പോള്‍, അവയ്‌ക്ക് ചുറ്റും തന്മാത്രകളുടെ ഒരുറച്ച അടര്, തൊലിപോലെ, ഒരു പൊതിച്ചിലായി. ബ്രഹ്മകണത്തിന് ചുറ്റും അതോടെ, ഒരു പൂര്‍ണവലയമായി. ആ കണം, പ്രാപഞ്ചിക ബ്രഹ്മനില്‍ നിന്ന് വേറിട്ട കൃത്യ ഏകകമായി. അതിനെ വ്യക്തിഗത ആത്മാവ് അഥവാ ആത്മാവ് എന്നുമാത്രം വിളിച്ചു.

സൂക്ഷ്മകണികകള്‍

ബുദ്ധി, അഹംബുദ്ധി, മനസ്സ്, സൂക്ഷ്‌മേന്ദ്രിയങ്ങള്‍, തന്മാത്രകള്‍ എന്നിവയാണ് സൂക്ഷ്മകണികകള്‍. നാം ഭൂതകാല കര്‍മങ്ങള്‍ ഓര്‍ക്കുകയും അവയുടെ ഫലങ്ങളെ ആധാരമാക്കി ഇന്നത്തെ കര്‍മങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. അതിനാണ് ബുദ്ധി എന്നുപറയുന്നത്. സുഖങ്ങള്‍, ദുഃഖങ്ങള്‍, സ്‌നേഹം, കോപം, പേടി എന്നിവ നാം അനുഭവിക്കുന്നുണ്ട്; അത്തരം അനുഭൂതികള്‍ ആഗ്രഹിക്കുന്ന കണിക നമുക്കുള്ളിലുണ്ട്-മനസ്സ്. സ്വപ്‌നത്തില്‍ നാം വ്യക്തികള്‍, ജന്തുക്കള്‍, വീടുകള്‍ എന്നിവ കാണുന്നു; നാം സംസാരിക്കുകയും സംസാരങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു. നാം നടക്കുകയും ഓടുകയും ചെയ്യുന്നു. ഇത് ഭൗതികാവയവങ്ങള്‍ കൊണ്ടല്ല ചെയ്യുന്നത്; അതിനാല്‍, സ്വപ്‌നങ്ങളില്‍ ഈ അനുഭൂതികളും കര്‍മങ്ങളും അനുഭവിപ്പിക്കുന്ന ഒരു കൂട്ടം ഇന്ദ്രിയങ്ങള്‍ നമ്മിലുണ്ട്. നാം അവയെ കാണുകയോ അനുഭവിക്കുകയോ ചെയ്യുന്നില്ല. അവയുടെ കര്‍മങ്ങളെ അനുഭവിക്കുന്നുള്ളൂ. അവയാണ് സൂക്ഷ്‌മേന്ദ്രിയങ്ങള്‍. പ്രാപഞ്ചികമായി നില്‍ക്കുന്ന കണികകളുടെ സൂക്ഷ്മങ്ങളാണ് ഇവയെന്ന് ഋഷികള്‍ പറയുന്നു. പ്രാപഞ്ചിക കണികകള്‍ പ്രകൃതിയില്‍ നിന്ന് ഉരുവംകൊണ്ടതാണ്; പ്രകൃതിയെപ്പോലെ, ഈ കണികകളും ‘ബ്രഹ്മന്റെ അഥവാ ജീവന്റെ സാന്നിധ്യത്തില്‍’ മാത്രമാണ് പ്രവര്‍ത്തിക്കുക (അധ്യായം 9). അവയുടെ സ്വഭാവവും കര്‍മവും കൃത്യമായി അറിയേണ്ടതാണ്.

1. ബുദ്ധി

മസ്തിഷ്‌കത്തിന്റെ കഴിവാണ് ബുദ്ധിയെന്നും മനസ്സെന്നും കരുതുന്നവരുണ്ട്. വൈദ്യശാസ്ത്രവും ആദ്യം അങ്ങനെ വിശ്വസിച്ചു. കാരണം, ലഹരിമരുന്നുകള്‍ തലച്ചോറിലെത്തിയാല്‍, മനസ്സിന്റെ പ്രവൃത്തികളെ ബാധിക്കുന്നുണ്ട്. അങ്ങനെ, ബുദ്ധിയും മനസ്സും തലച്ചോറിന്റെ ശേഷികളാണ്. അപ്പോള്‍, മസ്തിഷ്‌കം ജീര്‍ണിച്ചാല്‍, ബുദ്ധിയും മനസ്സും മരിക്കുമെന്ന് പഴയ വൈദ്യശാസ്ത്രം അനുമാനിച്ചു. എന്നാല്‍, ഒരാള്‍ക്ക് മുജ്ജന്മത്തിലെ സംഭവങ്ങള്‍ ഓര്‍ക്കാനാവുമെന്ന് നാം കണ്ടു (അധ്യായം 1). അതിനര്‍ത്ഥം, മസ്തിഷ്‌കം ശരീരമരണത്തില്‍ ക്ഷയിച്ചാലും, ഓര്‍മയുടെ ഉപകരണമായ ബുദ്ധി നിലനില്‍ക്കുന്നു എന്നാണ്. അതിനാല്‍ മസ്തിഷ്‌കത്തില്‍നിന്ന് സ്വതന്ത്രമായ രണ്ട് ഏകകങ്ങളാണ് ബുദ്ധിയും മനസ്സുമെന്ന് ഭാരതീയ തത്വചിന്തകരും മറ്റു പലരും ഗണിക്കുന്നു.

‘ശരീരവുമായി ചേര്‍ന്ന് ഇടകലരുമ്പോള്‍ ബുദ്ധിയുടെ ഊര്‍ജത്തിന് മൂര്‍ച്ച കുറയുന്നു’ എന്ന് ഫിലോകാലിയ (വാല്യം 2, പേജ് 39) പറയുമ്പോള്‍, ബുദ്ധി ശരീരഭിന്നമായ ഏകകമാണെന്നും എന്നാല്‍, അതുമായി ഇടകലരുന്നു എന്നും വരുന്നു.

ഒരുനേരത്ത് ലഹരിമരുന്ന് മസ്തിഷ്‌കത്തെ ബാധിച്ച് ഒരാളുടെ കര്‍മങ്ങളെ വികല്‍പമാക്കുന്നു എന്നത്, കര്‍മങ്ങളെ നയിക്കുന്നത് മസ്തിഷ്‌കമാണ് എന്നതിന്റെയോ ബുദ്ധി മസ്തിഷ്‌കത്തിലാണ് എന്നതിന്റെയോ സൂചനയല്ല. കര്‍മങ്ങള്‍ ബുദ്ധി തീരുമാനിക്കുമ്പോള്‍ അവ, ഭൗതികേന്ദ്രിയങ്ങള്‍ക്ക് നേരിട്ട് വിനിമയം ചെയ്യുകയല്ല; അവ ആദ്യം മനസ്സിനെ അറിയിക്കുന്നു; മനസ്സ് മസ്തിഷ്‌കത്തിന് സന്ദേശമയയ്‌ക്കുന്നു. ആ സന്ദേശമാണ് പ്രത്യേക കര്‍മത്തിനായി ഭൗതികാവയവത്തിലെത്തുന്നത് (അധ്യായം 16). ഒരാളിലെ മസ്തിഷ്‌കം വികല്‍പത്തിലാണെങ്കില്‍, അതില്‍നിന്നുള്ള സന്ദേശങ്ങളും വക്രമാവുകയും ചെയ്യും. കാമറയിലെ ലെന്‍സ് കേടായാല്‍, പടം വിരൂപമായിരിക്കും; അത്, വസ്തു വിരൂപമായതുകൊണ്ടല്ല.

റെയ്‌മണ്ട് മൂഡി, എലിസബത്ത് കുബ്‌ളര്‍-റോസ് എന്നിവരെപ്പോലെ, പുനര്‍ജന്മം നേടിയ രോഗികളുടെ മരണാനുഭവങ്ങള്‍ ഗവേഷണം ചെയ്തവര്‍, ഈ രോഗികള്‍ ഉയിര്‍പ്പിന് മുന്‍പ് ജഡത്തിന് സംഭവിച്ചതെല്ലാം കൃത്യമായി ഓര്‍ത്തതായി രേഖപ്പെടുത്തുന്നു. തീര്‍ച്ചയായും, മരണത്തിനും ഉയിര്‍പ്പിനും ഇടയില്‍, ജഡാത്മാവില്‍ മസ്തിഷ്‌കമുണ്ടായിരുന്നില്ല. തിരിച്ചറിവും ഓര്‍മയും മസ്തിഷ്‌കത്തിന്റെ കഴിവായിരുന്നെങ്കില്‍, ജഡാത്മാവ് ഈ ഇടവേളയിലെ കാര്യങ്ങള്‍ ഓര്‍ക്കുമായിരുന്നില്ല. ഡോക്ടര്‍മാരും നഴ്‌സുമാരും തങ്ങളുടെ ജഡങ്ങളില്‍ എന്തൊക്കെ ചെയ്തുവെന്ന്, ഉയിര്‍ത്ത ഉടന്‍ രോഗികള്‍ ഓര്‍ത്തതില്‍നിന്ന് മനസ്സിലാകുന്നത്, ആ ചികിത്സകള്‍ അവര്‍ കാണുകയും ഓര്‍ക്കുകയും ചെയ്തുവെന്നാണ്.

അതിനര്‍ത്ഥം, കാഴ്ചകളും സംസാരങ്ങളും കര്‍മങ്ങളും അറിയുന്ന ബുദ്ധി, ജഡത്തിലെ മസ്തിഷ്‌കത്തിലായിരുന്നില്ല, പക്ഷേ, അത്, ജഡത്തിനടുത്ത അന്തരീക്ഷത്തില്‍ തങ്ങിനിന്ന, ആത്മാവ്-സൂക്ഷ്മശരീര ജഡസംയുക്തത്തിലായിരുന്നു എന്നാണ്. ഡോ. ഇയാന്‍ സ്റ്റീവന്‍സണിന്റെ ഗവേഷണങ്ങള്‍ കുറെക്കൂടി മുന്നോട്ടുപോയി, ഒരു ജീവിതത്തിന്റെ ഓര്‍മകള്‍ ആത്മാവിന് വളരെ വര്‍ഷങ്ങള്‍ക്കുശേഷമുള്ള അടുത്ത ജീവിതത്തിലേക്കുപോലും കൊണ്ടുപോകാനാവുമെന്ന് തെളിയിച്ചു. മുജ്ജന്മത്തിലെ കാര്യങ്ങള്‍ ഓര്‍ക്കുന്ന, രണ്ടും നാലും വയസ്സുള്ള നിരവധി കുട്ടികളെ അദ്ദേഹം പടിഞ്ഞാറും കിഴക്കും കണ്ടു. ഓര്‍മകള്‍ മുജ്ജന്മത്തില്‍ മരിച്ച മസ്തിഷ്‌കത്തിലായിരുന്നില്ലെന്നും അവ, മരണത്തിനും പുനര്‍ജന്മത്തിനുമിടയ്‌ക്കുള്ള ഒഴിവുകാലത്തിലെ ആത്മ-സൂക്ഷ്മ ശരീര സംയുക്തത്തിലായിരുന്നുവെന്നും ഇത് വെളിവാക്കി.

ഭൗതിക ശരീരത്തില്‍നിന്ന് ആത്മാവ് പോയപ്പോള്‍, സൂക്ഷ്മശരീരം മാത്രമാണ് അതിനൊപ്പം പോയത്; അത് മാത്രമാണ് ആത്മാവിനൊപ്പം ജഡകാലത്തില്‍ നിന്നത്. മുജ്ജന്മ സംഭവങ്ങള്‍ ഓര്‍മിച്ച ബുദ്ധി, മസ്തിഷ്‌കത്തിലല്ല, മസ്തിഷ്‌കത്തോടു കൂടെയല്ല, ആത്മ-സൂക്ഷ്മശരീര സംയുക്തത്തിലാണ് എന്നത്, ഇനി സംശയിക്കേണ്ടതില്ല. ആത്മാവില്‍ സൂക്ഷ്മശരീരമല്ലാതെ മറ്റൊന്നുമില്ല എന്നതിനാല്‍, ബുദ്ധി സൂക്ഷ്മശരീരത്തിലായിരിക്കണം.

ബുദ്ധിയുടെ സാധാരണ പ്രവൃത്തികള്‍ കാണിക്കുന്നത്, അത് ശരീരേന്ദ്രിയങ്ങളില്‍നിന്ന് ഭിന്നമായ സ്വതന്ത്ര ഏകകമാണെന്നാണ്. സാധാരണയായി, സമയാസമയങ്ങളില്‍ ബുദ്ധി, കര്‍മങ്ങള്‍ നിശ്ചയിക്കുന്നു. ഓര്‍മകളെ തിരിച്ചുവിളിച്ച്, ബുദ്ധിയാണ്, അറിവ്, വിശ്വാസം, സ്‌നേഹം തുടങ്ങിയവയായി അവയെ നിരത്തുന്നത്. വലിയ വിവേചനങ്ങളും വിവേകങ്ങളും ബുദ്ധി പ്രകടമാക്കുന്നു. ഏത് പാര്‍ട്ടിക്കു വോട്ട് ചെയ്യും, ചെയ്യില്ല, വോട്ടു ചെയ്യുമോ എന്നതെല്ലാം ബുദ്ധിയുടെ വിവേചനമാണ്. വിവേചനവും വിവേകവും, ബുദ്ധി സ്വതന്ത്ര ഏകകമാണന്ന് തെളിയിക്കുന്നു. സ്ഥൂല ഭൗതിക ശരീരത്തിലെ ഒരിന്ദ്രിയത്തിന്റെ യാന്ത്രിക ശേഷിയല്ല അത്; അത്, സൂക്ഷ്മശരീരത്തിലെ സ്വതന്ത്ര അനുഭൂതി കണികയാകുന്നു.

2. അഹംബോധം

സ്വാര്‍ത്ഥത്തിന്റെ ഏകകമാണ് അഹംബോധമെന്ന് സാംഖ്യകാരിക(24) നിര്‍വചിക്കുന്നു. ഭൗതിക ജീവിതത്തില്‍, സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ അഹംബോധം, മനസ്സിനെയും ബുദ്ധിയെയും പ്രചോദിപ്പിക്കുന്നു. ആത്മാവിന് ഈശ്വരനോടുള്ള അടുപ്പം, താന്‍ അമര്‍ച്ച ചെയ്യപ്പെടാന്‍ കാരണമാകുമെന്ന് ബോധമുള്ളതുപോലെയാണ് അഹംബോധം പെരുമാറുന്നത്.

അതിനാല്‍, ഭൗതിക സുഖങ്ങള്‍ പിന്തുടര്‍ന്ന് ദൈവത്തെ മറക്കാന്‍ അത് ബുദ്ധിയോട് ആവശ്യപ്പെടുന്നു. ബൈബിള്‍ മുന്നറിയിപ്പു നല്‍കുന്നു, ‘ജഡത്തിന്റെ അഭിലാഷങ്ങള്‍ ആത്മാവിന് എതിരാണ്’ (ഗലാത്തിയക്കാര്‍, 5:17). ഇവിടെ ജഡം (ഇംഗ്ലിഷില്‍ flesh

എന്നത് മലയാളം ബൈബിളില്‍ ജഡം ആകുന്നു) എന്നാല്‍, ശരീരം, ശരീരത്തോടുള്ള മമത. ആത്മാവ് എന്നാല്‍, ഈശ്വരന്‍. ആത്മീയാന്വേഷണങ്ങള്‍ക്കെതിരായ പിശാചിന്റെ പ്രവൃത്തികളായി കത്തോലിക്കാ, ഇസ്ലാമിക ദൈവശാസ്ത്രങ്ങള്‍ വിവരിക്കുന്നത്, ഭാരതീയ തത്വചിന്തയില്‍ വ്യക്തിയില്‍ സൂക്ഷ്മശരീരത്തിനെതിരായ അഹംബോധത്തിന്റെ പ്രവൃത്തികളാണ്.

ദൈവം ദൂരെയാണെന്നും ഭൗതികസുഖങ്ങള്‍ എളുപ്പം ആസ്വദിക്കാമെന്നും അഹംബോധം എപ്പോഴും ബുദ്ധിയോടു മന്ത്രിക്കുന്നു. ശരീരമാണ് ഭൗതിക സുഖങ്ങള്‍ ആസ്വദിക്കാനുള്ള ഉപകരണമെന്നതിനാല്‍, ജീവിതത്തിലെ ഏറ്റവും വലിയ സ്വത്ത് അതാണെന്നു കാണാന്‍ അഹംബോധം, ബുദ്ധിയെ പ്രേരിപ്പിക്കുന്നു; മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, അഹംബോധം, ശരീരബോധത്തോട് ആവശ്യപ്പെടുന്നു. ശരീരത്തോടുള്ള സ്‌നേഹവും അടുപ്പവും അഹംബോധത്തിന്റെ പ്രേരകങ്ങളാണ്. ഈശ്വരനോടുള്ള അടുപ്പം കൂടുമ്പോള്‍, ശരീരത്തോടും ഇന്ദ്രിയാനുഭൂതികളോടുമുള്ള അടുപ്പം കുറയുന്നു. അതിനാല്‍, അഹംബോധം, ഈശ്വരനോടുള്ള അടുപ്പത്തെ നിരുത്സാഹപ്പെടുത്തും.

അന്ത്യകര്‍മങ്ങളെ വിവരിക്കുന്ന സംസ്‌കൃത പാഠങ്ങള്‍ പറയുന്നത്, യാത്ര പറഞ്ഞ ആത്മാവ്, ജഡത്തിനടുത്ത്, പയ്യെ വലുതായിവരുന്ന വൃത്തങ്ങളില്‍ വലയം ചെയ്യുമെന്നാണ്. ശരീരം ദഹിപ്പിക്കുന്നതു കാണാന്‍ വിലാപയാത്രയില്‍ പങ്കെടുക്കുംവരെ, ഇടക്കിടെ ജഡത്തിനരികില്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യും. പോയ ആത്മാവ്, ദഹനംവരെ ജഡത്തിനരികില്‍ നില്‍ക്കുമെന്ന് തേരാവാദ ബുദ്ധതത്വങ്ങള്‍ (ഭാഗം 2, പേജ് 119) പറയുന്നുണ്ട്.

തങ്ങളുടെ ജഡങ്ങളുടെ നെഞ്ചില്‍ ഡോക്ടര്‍മാര്‍ ഇടിക്കുന്നതുകണ്ട് ഉത്കണ്ഠയുണ്ടായെന്ന് പുനര്‍ജീവിച്ച രോഗികള്‍ പറഞ്ഞതായി ലൈഫ് ആഫ്റ്റര്‍ ലൈഫ് ല്‍ കാണാം. ജഡാത്മാവ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമ്പോള്‍, അഹംബോധത്തിന്റെ പ്രേരണപ്രകാരം അതില്‍ ശരീരബോധം നടത്തുന്ന പ്രവൃത്തികളെയാണ് ഇത് സൂചിപ്പിക്കുന്നത്. ആത്മാവിന്റെ ജഡാവസ്ഥയില്‍ കൂടെയുള്ളത് സൂക്ഷ്മശരീരം മാത്രമാകയാല്‍, അതിലാണ് അഹംബോധം വസിക്കുന്നത് എന്ന് തെളിയുന്നു. സൂക്ഷ്മശരീരത്തിലെ കണികയാണ് അഹംബോധം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.