കടന്നല് കൂടുകള്‍ ധാരാളം കണ്ടിട്ടുണ്ടാകാം. എന്നാല്‍ യു.കെയിലെ ഈ കടന്നല് കൂടൊന്നു കണ്ടു നോക്കണം.
വലിയൊരു മത്തങ്ങയ്ക്ക് സമാനമായ രൂപത്തില്‍ ഒരു കടന്നല് കൂട്. ഇത് ആദ്യമായാണ് ഇത്തരത്തിലൊരു കടന്നല് കൂട് ദൃശ്യമാകുന്നത്.
കഴിഞ്ഞ ഒരു മാസമായി ഭീമന് ഏഷ്യന്‍ കടന്നലുകളെ വ്യാപകമായി ബ്രിട്ടീഷ് തീരത്ത് കണ്ടു വരുന്നു. ഇതിന്റെ രഹസ്യമറിയാനായി പരതിയപ്പോഴാണ് കോട്ട്സ്വോള്‍ഡ്സിലെ 55 അടി ഉയരത്തിലുള്ള ഒരു കോണിഫര്‍ മരത്തിന്റെ ഒത്ത മുകളിലായി കടന്നല് കൂട് കണ്ടെത്തിയത്.
കൗതുകമുണര്‍ത്തുന്ന വലിപ്പത്തോടെയുള്ള കടന്നല് കൂട് നശിപ്പിക്കുന്നതിന് മുമ്പ് ക്യാമറയില്‍ പകര്‍ത്താനുള്ള തിടുക്കത്തിലാണ് വിദഗ്ധരടക്കമുള്ള ആളുകള്‍.
ഏതായാലും കടന്നലുകളുടെ മത്തങ്ങ കൂടിന് 500 മീറ്റര്‍ ചുറ്റളവിലായി വേറെയും ആറ് കടന്നല് കൂടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറെ ആഴ്ച്ചകളായി ടൗണില്‍ നിന്ന് നിരവധി ഭീമന് ഏഷ്യന്‍ കടന്നലുകളെ പിടികൂടുകയും ചെയ്തിരുന്നു.
സപ്തംബര്‍ മാസം മദ്ധ്യത്തോടെയാണ് കടന്നലുകളെ കണ്ടു തുടങ്ങിയത്. മേഖലയില്‍ ശൈത്യകാലമായതുകൊണ്ടാകാം കടന്നലുകള്‍ ഇവിടേയ്ക്ക് ചേക്കേറിയതെന്നാണ് വിലയിരുത്തുന്നത്.
2004ഓടെയാണ് ഫ്രാന്‍സില്‍ കടന്നലുകളെത്തി തുടങ്ങിയത്. നിലവില്‍ യൂറോപ്പിന്റെ പല ഭാഗങ്ങളിലും കടന്നലുകളെ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: