മുംബൈ: ഭീകരര്‍ മാനവികതയുടെ ശത്രുക്കളാണെന്ന് ഭാരതത്തില്‍ അഭയം തേടിയ പ്രമുഖ പാക് ഗായകന്‍ അഡ്‌നാന്‍ സമി. ഭീകരര്‍ മനുഷ്യരുടെ ശത്രുക്കളാണ്, അതിനാല്‍ തന്നെ സമാധാനത്തിന്റെ ശത്രുക്കളും. കുറേ ഭീകരരെ കൊന്നതിന് പാക്കിസ്ഥാന്‍ ഭാരതത്തോട് നന്ദി പറയുകയാണ് വേണ്ടത്.
കുറേക്കാലമായി തങ്ങളും ഭീകരരുടെ ഇരയാണെന്നാണല്ലോ പാക്കിസ്ഥാനും പറയുന്നത്. അതിനാല്‍ നിങ്ങളെ അയല്‍ക്കാര്‍ സഹായിക്കുമ്പോള്‍ അത് അംഗീകരിക്കുകയെങ്കിലും ചെയ്തുകൂടെ – സമി ട്വിറ്ററില്‍ കുറിച്ചു.
ഉറി ഭീകരാക്രമണം നടന്നപ്പോള്‍ സമി വേദനയും ദുഖവും പ്രകടിപ്പിച്ചിരുന്നു. ഭാരതം തിരിച്ചടിച്ചപ്പോള്‍ അദ്ദേഹം സൈന്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിച്ചിരുന്നു. ഇതോടെ പാക്കിസ്ഥാനിലെ ആരാധകര്‍ സമിയെ ചതിയനെന്നും മറ്റും ആക്ഷേപിച്ചു. അതിലൊന്നും സമി കുലുങ്ങിയില്ല.
















