മലപ്പുറം: ഗാന്ധിജയന്തി ദിനത്തില്‍ ജില്ലയിലെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ബിജെപി വിവിധ ക്ഷേത്രസംഘടനകള്‍ പൊതുസ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍, റോഡ് എന്നിവ വൃത്തിയാക്കി.
പള്ളിക്കല്‍: പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കര്‍ഷകമോര്‍ച്ച വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് കടവത്ത് വേലായുധന് പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.കെ.ബാബു, എ.ഉണ്ണികൃഷ്ണന്, ടി.സുകുമാരന്‍, ടി.രാജന്, കെ.കറപ്പന്, പി.സദാനന്ദന്, പി.അനില്‍, കടവത്ത് രാജന് എന്നിവര്‍ നേതൃത്വം നല്കി.
എടപ്പാള്‍: മാന്തടം ശ്രീശാസ്താ സ്കൂളില്‍ ഗാന്ധിജയന്തിദിനാഘോഷത്തില് സ്കൂള്‍ പരിസരം ശുചീകരിച്ചു. ശുചീകരണത്തിന് അയ്യപ്പ സേവാസംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് ഗോപിനാഥന് നായര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അയ്യപ്പ സേവാസംഘം ജില്ലാ സെക്രട്ടറി വി.വി.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.ഗോപാലകൃഷ്ണന് നായര്‍, വിജയന്, ഡോ.കെ.വി.കൃഷ്ണന്, സ്കൂള്‍ കണ്‍വീനര്‍ കണ്ണന് പന്താവൂര്‍, ചെയര്മാന് ജനാര്ദ്ദനന് പട്ടേരി, സുനില്‍ ചിയ്യാനൂര്‍, സുന്ദരന്‍ കോക്കൂര്‍, പ്രിന്‍സിപ്പാള്‍ ബാബു, ഹെഡ്മിസ്ട്രസ് സുമ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വി.വി.രാമചന്ദ്രന് നന്ദിയും പറഞ്ഞു.
മഞ്ചേരി: യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ശുചീകരണം നടത്തി. മഞ്ചേരി മുന്‍സിപ്പാലിറ്റിയില്‍ വേട്ടേക്കോട് ബസ് സ്റ്റോപ്പും പരിസരവും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്, എം.കെ.മുരളീകൃഷ്ണന്, കെ.തുളസീദാസ്, കെ.ഹരികൃഷ്ണന്, രണ്‍ജി കൃഷ്ണന്, എം.ജിഷ്ണുദേവ് എന്നിവര്‍ നേതൃത്വം നല്കി.
വള്ളിക്കുന്ന്: കാടു മൂടി കിടന്നിരുന്ന വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് ഫ്ളാറ്റ് ഫോമിന്റെ ഇരുവശവും സേവാഭാരതി അരിയല്ലൂര്‍ യുണിറ്റിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വഛ് ഭാരത് ആഹ്വാനം ഏറ്റെടുത്താണ് സേവാഭാരതി പ്രവര്‍ത്തകര്‍ മൂന്നുവര്‍ഷത്തോളമായി റെയില്‍വേ സ്റ്റേഷന് പരിസരം വൃത്തിയാക്കുന്നത്്. രാത്രിയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും കാട് വെട്ടി തെളിച്ച് വലിയൊരനുഗ്രഹമായി തീര്‍ന്നിരിക്കുകയാണ്. രാത്രിയായാല്‍ ഇഴജന്തുകളുടെയും മറ്റും ശല്ല്യം വളരെയധികമായിരുന്നു. സേവാഭാരതി അരിയല്ലൂര്‍ യുണിറ്റ് പ്രസിഡന്റ് എം.സി.ബാബു, സെക്രട്ടറി കെ.കൃഷ്ണാനന്ദന്, അത്തോളി കൃഷ്ണന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഒ.ലക്ഷമി, കല്പൊടി ചന്ദ്രന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അമ്പതോളം പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.
പൂക്കോട്ടുംപാടം: ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് വട്ടപ്പാടം നവതരംഗം ക്ലബ്ബ് ആന്റ് ലൈബ്രറിയില്‍ സേവന വാരാചരണം തുടങ്ങി. ആദ്യഘട്ടം പായമ്പാടം ഗവ.എല്‍പി സ്കൂള്‍ മുതല്‍ കുളങ്ങരപൊയില് വട്ടപ്പാടം പായമ്പാടം റോഡിനിരുവശത്തും കാടുകള്‍ വെട്ടി വൃത്തിയാക്കി. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുജാത ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.മധു, പി.സുനില്‍, കെ.ബാബുട്ടന്. എ.ബിനേഷ്, വി.കെ.അനൂപ്, വി.സന്തോഷ്, കെ.ഷൈജു എന്നിവര്‍ നേതൃത്വം നല്കി.
പൂക്കോട്ടുംപാടം വില്ല്വത്തപ്പ സേവാസമിതിയും, ചെങ്കല്‍ ലോഡിംഗ് തൊഴിലാളികളും ചേര്‍ന്ന് ചേര്‍ന്ന് അമരമ്പലം ആയുര്‍വേദ ആശുപത്രിയും പരിസരവും ശുചീകരിച്ചു. എസ്.ഐ.അമൃത്രംഗന്‍ ഉദ്ഘാടനം ചെയ്തു. മാട്ടാക്കുട രാധാകൃഷ്ണന്, വി.സി.മനോജ്കുമാര്‍, ശ്രീജേഷ്, പൊന്നു, ശ്രീധരന് എന്നിവര്‍ നേതൃത്വം നല്കി.
അമരമ്പലം: പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയാക്കി. പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത, വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്, സ്ഥിരസമിതി അദ്ധ്യക്ഷന്മാരായ സുരേഷ് കുമാര്‍ കളരിക്കല്‍, അനിതരാജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: