ചോക്കാട്: ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ശൗചാലയം പദ്ധതി ചോക്കാട് പഞ്ചായത്തില്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഏല്ലാവര്‍ക്കും ശൗചാലയം എന്ന സ്വപ്ന പദ്ധതിയാണ് ചോക്കാടില്‍ പാതിവഴിയിലായിരിക്കുന്നത്. ഭാരതത്തിലെ ഓരോ ഗ്രാമങ്ങളിലും ശൗചാലയം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചോക്കാട് പഞ്ചായത്ത് ഭരിക്കുന്ന സിപിഎം-ലീഗ് കൂട്ടുകെട്ട് അനുവദിക്കപ്പെട്ട പണം ഉപഭോക്താവിന് വിതരണം ചെയ്യുന്നില്ല.
ഭരണ സ്തംഭനം, അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവ ചോക്കാട് പഞ്ചായത്തിന്റെ മുഖമുദ്രയായി മാറുന്നു. പ്രതിപക്ഷം എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസും ഇവര്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. സമ്പൂര്‍ണ്ണ ശൗചാലയ പഞ്ചായത്തായി ചോക്കാടിനെ പ്രഖ്യാപിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
പഞ്ചായത്തിലെ 40 സെന്റ് ഗിരിജന്‍ കോളനിയില്‍ ശുചിത്വ മിഷന്റെ 40 ശൗചാലകങ്ങള്ക്ക് അനുമതി ലഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. പക്ഷേ കരാര്‍ കൊടുക്കാനോ നടപ്പിലാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. പഞ്ചായത്തില്‍ ശൗചാലയമില്ലാത്ത നിരവധി ആളുകളുണ്ട്.
ഈ സാഹചര്യത്തില്‍ പ്രഖ്യാപനം മാറ്റിവെക്കണമെന്നും, ആദ്യം എല്ലാവര്ക്കും ശൗചാലയം നിര്‍മ്മിച്ച് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുനില്‍ കോട്ടയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ടി.ദാസന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി സാദിഖലി കൂരി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിജയന് ചൂരപ്ര, വേലായുധന്, സിദ്ദീഖ് എന്നിര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: