എടപ്പാള്‍: തപസ്യ നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. കാവാലം ശ്രീകുമാര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മഹാകവി അക്കിത്തം അദ്ധ്യക്ഷത വഹിച്ചു.
കുട്ടിക്കാലം മുതല്‍ ആരാധാന നടത്തുന്ന ക്ഷേത്രത്തില്‍ 86-ാം വയസ്സിലും എത്താന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുയെന്ന് അക്കിത്തം പറഞ്ഞു.
ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രത്തിലാണ് സംഗീതോത്സവം നടക്കുന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി 11ന് സമാപിക്കും. കേരളത്തിലെ പ്രശസ്തരായ സംഗീതജ്ഞരും, നര്‍ത്തകരും പരിപാടികള്‍ അവതരിപ്പിക്കും.
ചടങ്ങില്‍ വട്ടംകുളം ശങ്കുണ്ണി, തെക്കിനിയേടത്ത് ക്യഷ്ണന് നമ്പൂതിരി, കവുപ്ര നാരായണന് നമ്പൂതിരി, മനോജ് എമ്പ്രന്തിരി, സദനം ശ്രീധരന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കാവാലം ശ്രീകുമാറിന്റെ സംഗീതകച്ചേരി തപസ്യ നവരാത്രി മണ്ഡപത്തില്‍ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: