കല്‍പ്പറ്റ : ജില്ലയിലെ പൊതുപ്രവര്ത്തകര്ക്കുനേരെ വര്‍ദ്ധിച്ചുവരുന്ന അക്രമണ പരമ്പരയില്‍ പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നതിന്റെ അര്‍ത്ഥം ഭരണകക്ഷിയില്‍പ്പെട്ട നേതാക്കളുടെ സമ്മര്‍ദ്ദഫലമാണെന്ന് ബിജെപി കുറ്റപ്പെടു ത്തി. ഐഎസ് ഭീകരരെ പോലെയുള്ള ഗുണ്ടകളുടെ നിര്‍മ്മാണ കമ്പനിയായി സിപി എം ജില്ലയില്‍ മാറിയതിന്റെ തെളിവാണ് കഴിഞ്ഞ കുറേനാളായി കാമ്പസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണങ്ങള്‍ ഇതിനെ എതിര്‍ക്കുന്നവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനാണ് സി.പി.എം ഉം പോഷകസംഘടനകളും ശ്രമിക്കുന്നത്. പ്രകോപനമില്ലാതെ ജില്ലയില്‍ സംഘര്‍ഷം സ്യഷ്ടിക്കുവാന്‍ ശ്രമിച്ചാല്‍ ഉത്ഭവസ്ഥാനം കണ്ടെത്തി മറുപടി നല്കാന് ബി.ജെ.പി തയ്യാറാകേണ്ടുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം നെ മര്‍ദ്ദിച്ചവരെ കണ്ടെത്താന്‍ പോലീസ് കാലതാമസം വരുത്തിയാല്‍ ശമായ പ്രക്ഷോഭത്തിന് പാര്‍ട്ടി നേത്യത്വം നല്‍കും.
സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു, പി.ജി ആനന്ദകുമാര്‍, കെ.മോഹന്‍ദാസ്, പി. കെ.കേശവനുണ്ണി, കെ.ശ്രീനിവാസന്, രജിത അശോകന്, വി.നാരായണന്, കെ.പി മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: