പൂതാടി : പൂതാടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന ലക്ഷകണക്കിന് രൂപയുടെ നിയമന അഴിമതി നടത്തിയ ബാങ്ക് ഭരണസമിതി രാജിവെക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി പൂതാടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
എല്ലാവിധ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ചെയ്ത ഈ നടപടി ബാങ്ക് മെമ്പര്‍മാര്‍ക്ക് നാണക്കേട് വരുത്തിവെച്ചിരിക്കുകയാണ്. ഭരണ സമിതി അംഗമായിരുന്ന ടി.പി ശശിയുടെ രാജി അഴിമതി നടന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്. ആറു വര്‍ഷം മുമ്പ് നടന്ന നിയമനത്തിലും ഈ ഭരണ സമിതിതന്നെ ലക്ഷങ്ങള്‍ കോഴവാങ്ങി നിയമനം നടത്തിയത് നാട്ടില്‍ പാട്ടായിരുന്നു. അഴിമതി നിയമനം ഏതാനും ഡയറക്ടര്‍മാര്‍ മാത്രമാണ് അറിഞ്ഞിട്ടുള്ളത്. സിപിഎമ്മും സഹകരണ വകുപ്പും നിയമന അഴിമതിയില്‍ പങ്കാളികളാണെന്നാണ് ജനസംസാരം. ഭരണസമിതി രാജിവെച്ചില്ലെങ്കില്‍ ബാങ്ക് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചു.
ബിജെപി പൂതാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രകാശന് നെല്ലിക്കര അദ്ധ്യക്ഷത വഹിച്ചു. കെ.പി.മധു, വി.കെ.രാജന്, കെ.എം.പൊന്നു, സിനീഷ്, രഘു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: