അമ്പലവയല്‍ : അമ്പലവയല്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പറേഷന്റെ വിദേശ മദ്യ ഷോപ്പ് അമ്പലവയല്‍ പഞ്ചായത്തിലെ തന്നെ കുപ്പ മുടിയിലേക്ക് മാറ്റുവാനുള്ള അണിയറ നീക്കത്തിനെതിരെ പ്രദേശവാസികള്‍ നടത്തിവന്ന പ്രക്ഷോഭം അവസാനിച്ചു. വിദേശമദ്യശാല കുപ്പമുടിക്ക് മാറ്റുന്നതിരെ ബിജെപി അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ നല്കിയ പിന്തുണയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഒന്‍പത് ദിവസമായ് നടന്നുവന്നിരുന്ന രാപ്പകല്‍ പ്രക്ഷോഭം അവസാനിപ്പിച്ചത്. സമാപനത്തോട് അനുബന്ധിച്ചുനടന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രധാന രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാരും മറ്റു പ്രമുഖരും പങ്കെടുത്തു. സമ്മേളനം മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജനകീയ കമ്മറ്റി കണ്‍വീനര്‍ കെ.പി.സെയ്തലവി അദ്ധ്യക്ഷത വഹിച്ചു. ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ടി.അനില്‍, മണ്ഡലം പ്രസിഡണ്ട് ബാലസുബ്രമണ്യന്, കെ ടി കുര്യാക്കോസ്, മത്ത്യാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: