മാനന്തവാടി : തിരുനെല്ലി ബ്ലോക്ക് ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയി സി.പ്രദീപ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.
ഇന്നലെ ഉച്ചയോടെ മാനന്തവാടി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ ഇന്‍ചാര്‍ജ് എ.കരീം മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി നേതാക്കളായ കെ.മോഹന്‍ദാസ്, പിജി.ആനന്ദ്കുമാര്‍, കണ്ണന് കണിയാരം, രജിതാഅശോകന്‍, വിജയന് കൂവണ, കേശവനുണ്ണി, ഉണ്ണികൃഷ്ണന് കൊടുകളം എന്നിവരുടെ നേതൃത്വത്തിലാണ് പത്രിസമര്പ്പണം നടത്തിയത്.
കഴിഞ്ഞ തദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇവി ടെ നിന്നും വിജയിച്ച എല്‍ ഡിഎഫിലെ ഒ.ആര്. കേളു എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതി നാലാണ് ഇവിടെ ഉപതിര ഞ്ഞെടുപ്പ് വേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: