മാനന്തവാടി : യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്പ്രേമിനു നേരെ കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വിവിധകേന്ദ്രങ്ങളില്‍ യുവമോര്‍ച്ച ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. പ്രതികളെ ഉടന്‍ പിടികൂടണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടി പ്പിക്കു മെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ഞായറാഴ്ച്ച രാത്രി എട്ടുമണിയോടുകൂടി തോണിച്ചാല്‍ ടൗണില്‍നിന്നും അരകിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടന്നുപോകവെ മൂന്ന് ബൈക്കുകളിലായെത്തിയ സംഘമാണ് അഖിലിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.മര്‍ദ്ദിച്ച് അവശനാക്കിയശേഷം കഴുത്തില്‍ കത്തിപോലുളള ആയുധം വെച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തനം തുടര്ന്നാ ല്‍ കൊന്നുകളയുമെന്ന് ഭീഷണിമുഴക്കിയാണ് സംഘം മടങ്ങിയത്. ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖില്‍ സുഖംപ്രാപിച്ചുവരുന്നു. എന്നാല്‍ അക്രമികളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നിരന്തരംനടക്കുന്ന അക്രമസംഭവങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിസ്സംഗതയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്ന് നേതാക്കള്‍ ആരോപിച്ചു.
മാനന്തവാടിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേതക്കളായ വിജയന് കൂവണ, ജി.കെ.മാധവന്, ജിതിന്‍ഭാനു, ധനില്‍കുമാര്‍ രജിതാഅശോകന്‍, കേശവനുണ്ണി, സന്തോഷ് ജി, ശ്രീലതാബാബു, വില്‍ഫ്രഡ് ജോസ്, വിപിതാഗിരീഷ്, എ.എ.മനോജ് എന്നിവര്‍ നേതൃത്വം നല്കി.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെ മര്‍ദ്ദിച്ച സംഭവത്തി ല്‍ കല്‍പ്പറ്റ, ബത്തേരി മണ്ഡലം കമ്മറ്റികള്‍ ശക്തമായി പ്രതിഷേധിച്ചു. ഭരണപക്ഷത്തിന്റെ പിടിപ്പുകേടുമൂലമാണ് ജില്ലയിലെ പൊതുപ്രവര്ത്തകര്ക്കുനേരെ കയ്യേറ്റം ഉണ്ടാകുന്നതെന്നും പോലീസ് വെറുംനോക്കുകുത്തികളായാണ് പ്രവര്‍ത്തിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഇതിന് ഒരു അവസാനമെന്ന നിലയ്ക്ക് പോലീസ് ഉടന്‍തന്നെ പ്രതികളെ പിടികൂടി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം. അല്ലാത്ത പക്ഷം ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ കൈക്കൊള്ളുമെന്നും യോഗം അറിയിച്ചു. കല് പ്പറ്റ മണ്ഡലം യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് രാമചന്ദ്രന് ആരോട അദ്ധ്യക്ഷത വഹിച്ചു. പി.ആര് ബാലക്യഷണന്‍, സുധി, ഹരീന്ദ്രന്‍, കെ.അനന്ദന്, രജിത് കുമാര്‍, രാമദാസ്, ടി.പി.സത്യ ന്, അനിത രാജന്, ലീല സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: