അരനൂറ്റാണ്ട് മുമ്പ് ഇറങ്ങിയ മോറിസ് ഓക്സ്ഫോര്‍ഡിന്റെ തനിപകര്‍പ്പായ അംബാസഡര്‍ ഇന്നും ജനപ്രിയ മോഡലായി വാഴുന്ന ഇന്ത്യക്കും അന്താരാഷ്ട്ര നിലവാരമുള്ള ആഢംബര കാറുകളോ? അല്ലെങ്കില്‍ തന്നെ ടാറ്റയെപ്പോലൊരു കമ്പനിക്ക് ഈ മോഡലിന്റെ നിലവാരം കാത്തു സൂക്ഷിക്കാന്‍ കഴിയുമോ? ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ഏറ്റെടുക്കാന്‍ ടാറ്റ തുനിഞ്ഞിറങ്ങിയ അവസരത്തില്‍ ഡിറ്റ്റോയിറ്റിലുയര്ന്ന ചില ചോദ്യങ്ങളായിരുന്നു ഇവ.
കാരണം ഇന്ത്യയിലെ ഓട്ടോ മൊബൈല്‍ രംഗത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇവര്‍ക്ക് മാരുതിയുടെ പഴയ 800 മോഡലും ഇന്ത്യക്കാര്‍ അംബിയെന്ന് ഒമനപ്പേരിട്ട അംബാസിഡര്‍ കാറുമൊക്കെയായിരുന്നു മനസ്സില്‍. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി അര നൂറ്റാണ്ട് കഴിഞ്ഞിട്ടെങ്കിലും ഒരു ഇന്ത്യന്‍ കാര്‍നിര്‍മാണ കമ്പനിയെന്ന് അഭിമാനത്തോടെ വിളിക്കാവുന്നത് ടാറ്റയെയാണ്. കാരണം പൂര്‍ണമായും ‘മെയിഡ് ഇന്‍ ഇന്ത്യയെന്ന്’ വിളിക്കാവുന്ന ഒരു വാഹനം ടാറ്റ, ഇന്‍ഡിക്കയിലൂടെ യാഥാര്‍ത്ഥ്യമാക്കിയെന്നത് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: