എടപ്പാള്‍: സ്വന്തം മണ്ഡലത്തില്‍ പട്ടിണി മരണം നടന്ന് ഒരാഴ്ച്ചക്ക് ശേഷം സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ.ടി.ജലീലിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് അതിക്രൂരമായി തല്ലിച്ചതച്ചു. എടപ്പാള്‍ ടൗണിലാണ് സംഭവം. പോലീസിനൊപ്പം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്നതോടെ നഗരം യുദ്ധക്കളമായി. മന്ത്രിക്കെതിരെ നാടെങ്ങും പ്രതിഷേധം ഉയരുകയാണ്. പട്ടിണി മൂലം മരിച്ച ശോഭനയുടെ മകള്‍ ശ്രുതിയെ കാണാന്‍ ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. മന്ത്രി കടന്നുപോയതിന് ശേഷം സമാധാനപരമായി പ്രതിഷേധയോഗം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് പ്രകോപനമില്ലാതെ ലാത്തിവീശുകയായിരുന്നു. ദൂരെ മാറി നില്‍ക്കുകയായിരുന്ന സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പോലീസുകാരോടൊപ്പം ചേര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരെ ആക്രമിച്ചു. ഡിവൈഎഫ്ഐയുടെ ആക്രമണത്തില്‍ പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി രവി ചന്ദ്രന് ഗുരുതരമായി പരിക്കേറ്റു.
പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും സിപിഎം ഗുണ്ടകളെ അടക്കി നിര്‍ത്താന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ ആ ജോലി പൊതുജനം ചെയ്യുമെന്നും യോഗം ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.അനില്‍കുമാര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി അജീഷ് എടപ്പാള്‍, ജില്ലാ കമ്മറ്റിയംഗം രഞ്ജിത്ത് പൊല്‍പ്പാക്കര, മണ്ഡലം പ്രസിഡന്റ് സുനീഷ് കടകശ്ശേരി, വൈസ് പ്രസിഡന്റ് വി.കെ.സുഭാഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: