കശ്മീർ: അതിർത്തിയിൽ സംശയകരമായ നിലയിൽ കണ്ടെത്തിയ രണ്ട് പാക് പൗരന്മാരെ ഭാരത സൈന്യം കസ്റ്റഡിയിലെടുത്തു. ഒരാളെ പാക്കിസ്ഥാൻ അതിർത്തിയായ അസ്റ്റില്ലയിൽ നിന്നും മറ്റൊരാളെ പാക് അധീന കശ്മീർ അതിർത്തിയിൽ നിന്നുമാണ് പിടികൂടിയത്.
അസ്റ്റില്ലയിൽ നിന്ന് 32 കാരനായ അബുബക്കറെ സംശയകരമായ നിലയിൽ സൈന്യം കണ്ടെത്തുകയായിരുന്നു. ആർമിയും പോലീസും ചേർന്നാണ് പാക് അധീന കശ്മീരിലെ സൗജൻ സെക്ടറിൽ നിന്ന് 41 കാരനായ മുഹമ്മദ് റഷീദ് ഖാനെ പിടികൂടിയത്. ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് സൈനിക വക്താക്കൾ അറിയിച്ചു.
കഴിഞ്ഞ ആഴ്ച അതർത്തിയിൽ മൂന്ന് പേരെ പിടികൂടിയിരുന്നു. ഇവരിലൊരാൾ പാക് പൗരനും മറ്റൊരാൾ ലശ്കർ-ഇ-ത്വയ്ബ പ്രവർത്തകനുമാണ് എന്ന് കരുതുന്നു.
















