നിലമ്പൂര്‍: ആദിവാസി കോളനികള്‍ മറയാക്കി മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ ആദിവാസികളെ വനംവകുപ്പുമായി കൂടുതല്‍ അടുപ്പിക്കുന്നതിന് ഫോറസ്റ്റ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സേവ് ഫെസ്റ്റുകള്‍ വനം വകുപ്പ് ഊര്‍ജിതമാക്കി.
വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നതും ഉള്വനങ്ങളിലുമുള്ള കോളനികള്‍ കേന്ദ്രീകരിച്ചാണ് സേവ് ഫെസ്റ്റുകള്‍ക്ക് തുടക്കമായിരിക്കുന്നത്. ഒന്നിലേറെ കോളനികളെ പങ്കെടുപ്പിച്ചാണ് ഫെസ്റ്റ് നടത്തുന്നത്.
കോളനികള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ മറ്റ് ജനപ്രതിനിധികള്‍ ഐടിഡിപി റവന്യൂ, സിവില്‍ സപ്ലൈസ് വകുപ്പുകളിലെ ജീവനക്കാരെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരെയും പങ്കെടുപ്പിച്ചാണ് വനംവകുപ്പ് ഇത്തരം അദാലത്തുകള്‍ നടത്തുന്നത്.
ആദിവാസി കോളനികളില്‍ റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് എന്നിവയില്ലാത്ത കുടുംബങ്ങള്‍ നിരവധിയാണ്. ഇവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ച് അവരെ വിശ്വാസത്തിലെടുത്ത് മാവോയിസ്റ്റ് കടന്നു കയറ്റം ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് വനം വകുപ്പ് ഇത്തരമൊരു നീക്കം നടത്തുന്നത്. കോളനികളില്‍ നിന്നും ആദിവാസികളെ ഫെസ്റ്റ് നടക്കുന്ന സ്ഥലത്തേക്ക് എത്തിക്കുന്നതും അവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കുന്നതും വനംവകുപ്പിന്റെ ഫണ്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: