അകലെ മിന്നുന്നൊരു വെണ്‍താരമേ നീയെ-
ന്നരികിലണഞ്ഞെങ്കില്, ഏകനീ ഞാന്‍
പ്രേമാര്ദ്രമൊരു ചെറു സ്പര്ശനത്തിന്നായി
കൊതിയോടെ ഭൂമിയില്‍ നില്ക്കുന്നു തൃണമായി
ഏറെ നാളായ് കാത്തുനില്ക്കുന്നു നിന്നെയും
കാതരമെന്‍ ഹൃദയമിന്നിതാ തേങ്ങുന്നു
വേനലും വന്നു, വര്‍ഷ,തുഷാരങ്ങ-
ളെന്റെ തപസ്സുമുടക്കിയില്ല
ഉള്ളില്‍ പ്രഫുല്ലമായോരു സ്നേഹത്തോടെ
നിന്നെ മാത്രം കാത്തുനില്ക്കുന്നു താരമേ
ആര്ത്തനാമെന്റെ ഹൃദയത്തിന് നൊമ്പരം
എങ്ങനെ നിന്നെയറിയിക്കും ഞാനിന്നി-
തെന് തോഴി ഓമലേ ചൊല്ലുകില്ലേ
കന്മഷമേല്ക്കാത്ത ചിന്തയുമായി ഞാ-
നിങ്ങനെ നില്ക്കും നീ വരുവോളമോമനേ
അകലെ മിന്നുന്നോരു നവ്യപ്രകാശമേ
അകതാരിലുണ്മയായ് നില്ക്കുന്നു നീ, യെന്റെ
അരികിലണഞ്ഞെങ്കില്‍ ധന്യനായേനെ ഞാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: