കുഴല്‍മന്ദം: ഭാരതത്തിനെതിരെ ഭീകരത വളര്‍ത്തുകയും അതിര്‍ത്തികടന്ന് അക്രമം നടത്തുകയും ചെയ്യുന്ന പാകിസ്ഥാനെതിരെ വ്യാപക പ്രതിഷേധം. എബിവിപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന് പതാകയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കോലവും കത്തിച്ചു. ഭാരത സൈനികര്‍ക്കും പ്രധാനമന്ത്രി മോദിക്കും അഭിവാദ്യമര്‍പ്പിച്ചു. വെള്ളപ്പാറയില്‍ നിന്നാരംഭിച്ച പ്രകടനം കുഴല്‍മന്ദത്ത് സമാപിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എസ്.അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ശരത്കുമാര് അധ്യക്ഷതവഹിച്ചു. വി.മഹേഷ്, കെ.കുഞ്ചു, വിഷ്ണു, ശ്യാംരാജ്, അജിത്ത്, ചിപ്പു, അനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: