നാദാപുരം: വടകര തഹസില്‍ദാര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ നിന്നും ലീഗ് പ്രതിനിധികള്‍ ഇറങ്ങിപ്പോയ നടപടിയെ ബിജെപി നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി അപലപിച്ചു. നിരന്തരം സിപിഎം-ലീഗ് സംഘട്ടനം നടക്കുന്ന നാദാപുരം മേഖലയില്‍ ഒരു മതവിഭാഗത്തില്‍പെട്ട ആളുകളെ മാത്രം തിരഞ്ഞുപിടിച്ച് അക്രമിക്കുന്ന ലീഗ് നിലപാട് കരുതിക്കൂട്ടി പ്രദേശത്ത് കലാപം സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണെന്നും മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ചേലക്കാട് വെച്ചും കല്ലാച്ചി വിംസ് ഹോസ്പിറ്റല്‍ പരിസരത്ത് വെച്ച് അക്രമത്തിനിരയായ ബിജെപി പ്രവര്‍ത്തകരുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും തകര്‍ക്കപ്പെട്ട വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം ലീഗ് നേതൃത്വം അക്രമികളെ നിലക്കുനിര്‍ത്തണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എം.പി. രാജന്‍, പി. മധുപ്രസാദ്, മന്നത്ത് ചന്ദ്രന്‍, രഞ്ജിത്ത് അരൂര്‍ എന്നിവര്‍ പങ്കെടുത്തു.
















