തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകിട്ട് അസര്‍ നിസ്കാരനന്തരം ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സിയാറത്ത് നടക്കും. സയ്യിദ് അഹമ്മദ് ജിഫ്റി തങ്ങള്‍ പതാക ഉയര്‍ത്തും. വൈകീട്ട് ആത്മീയ സദസ് നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ദുആ നടത്തും. മൂന്ന്, നാല്, അഞ്ച്, ഏഴ് തീയ്യതികളില്‍ രാത്രി ഏഴിന് മതപ്രഭാഷണം നടത്തും. മൂന്നിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. അന്ന് മുസ്തഫ ഹുദവി ആക്കോടും നാലിന് അബ്ദുസമദ് പൂക്കോട്ടൂരും അഞ്ചിന് അന്‍വര്‍ മുഹിയൂദ്ദീന് ഹുദവിയും ഏഴിന് ഖലീല്‍ ഹുദവി തളങ്കരയും പ്രഭാഷണം നടത്തും. ആറിന് നടക്കുന്ന സ്വലാത്ത് മജ്ലിസിന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. എട്ടിന് ദുആ സമ്മേളനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാവും. നേര്‍ച്ചയുടെ സമാപന ദിവസമായ ഒന്‍പതിന് രാവിലെ 9.30 മുതല്‍ നടക്കുന്ന അന്നദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍ റഹിമാന്‍ ജിഫ്രി തങ്ങള്‍ അധ്യക്ഷനാവും. ഒരു ലക്ഷം നെയ്ച്ചോര്‍ പാക്കറ്റുകളാണ് അന്നദാനത്തിന് തയ്യാറാക്കുക. വാര്‍ത്താ സമ്മേളനത്തില്‍ ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, യു ശാഫി ഹാജി ചെമ്മാട്, കെ പി ശംസുദ്ദീന്‍ ഹാജി, സി കെ മുഹമ്മദ് ഹാജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: