കരുളായി: കരുളായി മുണ്ടക്കടവില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ വെടിവെപ്പ് നടന്നയിടം സൈന്റിഫിക് വിദഗ്ധര്‍ പരിശോധിച്ചു. വെടിയേറ്റ ജീപ്പും തേക്ക് മരവും പരിസരവുമാണ് തൃശൂര്‍ ഫോറന്‍സിക് സൈന്റിഫിക് ലബോറട്ടറിയിലെ സൈന്റിഫിക് ഓഫീസര്‍ ശ്രീമചന്ദ്രന് പരിശോധിച്ചത്. മാവോയിസ്റ്റുകളുടെ വെടിവെപ്പില്‍ കരുവാരകുണ്ട് സ്റ്റേഷനിലെ ജീപ്പിന് വെടിയേറ്റിരുന്നു. സമീപത്തുണ്ടായിരുന്ന തേക്ക് മരത്തിലും വെടിയുണ്ട ഏറ്റപാടുകളുണ്ടായിരുന്നു. സമീപത്ത് നിന്നും ലോഹത്തകിടുകളും കിട്ടിയിരുന്നു. വെടിവെച്ച തോക്ക് ഏത് വിഭാഗത്തില്‍ പെട്ടതാണെന്ന് മനസ്സിലാക്കുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.നിലമ്പൂര്‍ സിഐ കെ.എം. ദേവസ്യ , കരുവാരകുണ്ട് എസ്ഐ ജ്യോതീന്ദ്രകുമാര്‍, പൂക്കോട്ടുംപാടം എസ്ഐ അമൃത്രംഗന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: