മലപ്പുറം: ജില്ലയില്‍ നിന്നുള്ള ഏക മന്ത്രിയായ ഡോ.കെ.ടി.ജലീല്‍ ജനദ്രോഹപക്ഷത്താണെന്ന് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സമിതി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് പോലുമാകാത്ത ഒരു ജനപ്രതിനിധി എന്തിനാണ്. എടപ്പാളിലെ പട്ടിണി മരണം മന്ത്രിയുടെ ദുര്‍ഭരണത്തിന്റെ നേര്‍സാക്ഷ്യമാണ്. സ്വന്തം മണ്ഡലത്തില്‍ പതിനഞ്ച് ദിവസത്തോളം ഒരു അമ്മയും മകളും ഭക്ഷണം കിട്ടാതെ കിടന്നിട്ടും എംഎല്‍എ കൂടിയായ മന്ത്രി അറിഞ്ഞില്ല. ശോഭന എന്ന സ്ത്രീ മരിച്ചിട്ട് ഖേദപ്രകടനം നടത്താനും മന്ത്രി ശ്രമിച്ചില്ല. മുഖ്യമന്ത്രിയുടെ പാതയിലാണ് ജലീലും സഞ്ചരിക്കുന്നത്. ജനങ്ങള്‍ക്കെന്ത് സംഭവിച്ചാലും ഇവിടെ ഒന്നും ശരിയാക്കൂലായെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ജലീലും പ്രവര്‍ത്തിക്കുന്നത്. എടപ്പാള്‍ പട്ടിണി മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാന്‍ ജലീലിന് സാധിക്കില്ലെന്നും, ചികിത്സയില്‍ കഴിയുന്ന ശോഭനയുടെ മകള്‍ ശ്രുതിയെ സംരക്ഷിക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം. മന്ത്രിയും സര്‍ക്കാരും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇനിയും പട്ടിണി മരണങ്ങള് ആവര്‍ത്തിക്കും. എടപ്പാളിലെ മന്ത്രിയുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്താനും യോഗം തീരുമാനിച്ചു.
ജില്ലാസമിതി യോഗം ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.സി.മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ്, സാദിഖലി, പി.ടി.അബ്ദുള്‍ റഹ്മാന്, മുഹമ്മദ് റഫീഖ്, കെ.പി.മുസ്തഫ, അതിക അബ്ദുള്‍ റഹ്മാന്, മോളിയമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: