തിരൂര്‍: സനാതന ധര്‍മ്മവേദിയുടെ ആഭിമുഖ്യത്തില്‍ ഒന്‍പത് ദിവസം നീണ്ടു നില്ക്കുന്ന തൃക്കണ്ടിയൂര്‍ നവരാത്രി മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ വൈകീട്ട് 6.30ന് നോവലിസ്റ്റ് പി.ആര്.നാഥന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നൃത്ത നൃത്ത്യങ്ങള്‍ അരങ്ങേറും. മൂന്നിന് വൈകീട്ട് 6.30ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ധര്‍മ്മ പ്രഭാഷണം നടത്തും. തുടര്‍ന്ന് കലാശ്രീ നൃത്ത വിദ്യാലയത്തിന്റെ നൃത്ത്യങ്ങള്‍ അരങ്ങേറും. നാലിന് സോപാനം സ്കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ തായമ്പക, ശ്രീഹരി കോട്ടക്കലിന്റെ പുല്ലാങ്കുഴല്‍. അഞ്ചിന് സ്വാതിതിരുന്നാള്‍ കലാകേന്ദ്രം ട്രസ്റ്റിന്റെ വീണക്കച്ചേരിയും നൃത്ത നൃത്ത്യങ്ങളും ആറിന് വൈകീട്ട് ആറരയ്ക്ക് നടക്കുന്ന പുരസ്കാര സമര്‍പ്പണ സമ്മേളനത്തില്‍ കോഴിക്കോട് സാമൂതിരി രാജ കെ.സി. ഉണ്ണി അനുജന് രാജ രമേശന് നായര്‍ക്ക് സരസ്വതി പുരസ്കാരം സമര്‍പ്പിക്കും.
തുടര്‍ന്ന് തിരുവനന്തപുരം നൂപുര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലാസിക്കല്‍ ഡാന്‍സിന്റെ നൃത്ത സന്ധ്യ. ഏഴിന് തിരൂര്‍ രവീന്ദ്രന്റെ ധര്‍മ്മ പ്രഭാഷണവും തുടര്‍ന്ന് പാര്‍വ്വതി എസ്. രാമന് അവതരിപ്പിക്കുന്ന ഹരികഥകാലക്ഷേപം. എട്ടിന് ശിവരഞ്ജിന് നൃത്ത വിദ്യാലയത്തിന്റെ നൃത്ത സന്ധ്യ. ഒന്‍പതിന് രാഗമാലികയുടെ സംഗീതാര്‍ച്ചന, കൃഷ്ണാ ദിനേശിന്റെ ഭരത നാട്യം, തൃക്കണ്ടിയൂര്‍ സൗത്ത് റെസിഡന്‍സ് അസോസിയേഷന്റെ തിരുവാതിരക്കളി, പത്തിന് സ്വാമി വിചിത്ര ചൈതന്യയുടെ ഹരിനാമകീര്‍ത്തനവും, പതിനൊന്നിന് രാവിലെ ആറ് മുതല്‍ വിദ്യാരംഭവും നടക്കും.
എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ ദേവീ ഭാഗവത പാരായണം, വൈകീട്ട് 5 ന് ലളിത സഹസ്ര നാമാര്ച്ചനയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: