Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമാജസമര്‍പ്പിതമായ രണ്ടരപ്പതിറ്റാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 11:04 pm IST
in Samskriti

 

കോഴിക്കോട് ജില്ലയില്‍ നന്മണ്ട ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന കൊളത്തൂര്‍ ഗ്രാമം അനുപമമായ ആദ്ധ്യാത്മിക പ്രഭാവത്തിന്റെ അമരഭൂമിയത്രെ. ആധുനിക കൊളത്തൂരിന്റെ സൃഷ്ടികര്‍ത്താവ് സംപൂജ്യ സ്വാമി ഗുരുവരാനന്ദജിയുടെ സാന്നിദ്ധ്യത്തോടെയാണ് സാംസ്‌കാരിക-സാമൂഹ്യ-ബൗദ്ധിക രംഗത്തെ പ്രകാശമായി ഈ ഗ്രാമം മാറിയത്. ഏറെയൊന്നും അറിയപ്പെടാതെ കിടന്ന ഒരുള്‍നാടന്‍ ഗ്രാമം. സമൂഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുവാനുതകുന്ന ഒന്നും ആ പ്രദേശത്തുണ്ടായിരുന്നില്ല. ഗുരുവരാനന്ദസ്വാമിജിയുടെ സാന്നിദ്ധ്യത്തോടെ, ശ്രീഗുരുവരാനന്ദാശ്രമം നിലവില്‍ വന്നതോടെ സ്വാമിജിയുടെ നിരന്തരവും നിതാന്തവുമായ സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ മണ്ണായി അത് മാറി.

വിദ്യാലയം, ക്ഷേത്രം, പോസ്റ്റ്ഓഫീസ്, ആരോഗ്യകേന്ദ്രം എന്നിവയെല്ലാം സാക്ഷാത്ക്കരിക്കപ്പെടുകയും കോഴിക്കോടിന്റെ ഭൂപടത്തില്‍ ഒട്ടും അപ്രധാനമല്ലാതെ ഒരു ഗ്രാമമായി കൊളത്തൂര്‍ മാറുകയും ചെയ്തു. സാംസ്‌കാരിക-കലാ-വിദ്യാഭ്യാസ രംഗത്ത് അഭൂതപൂര്‍വമായ മുന്നേറ്റങ്ങളാണ് ഗ്രാമത്തിന് പിന്നീടുണ്ടായത്.

സ്വാമിജിയുടെ സമാധിക്കുശേഷം ആത്മീയവും സനാതനധര്‍മ്മപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലോപം നേരിട്ടുകൊണ്ടിരുന്ന കാലത്ത് സംഭവാമി യുഗേയുഗേ എന്ന ഗീതാവാക്യത്തെ അന്വര്‍ത്ഥമാക്കി സംപൂജ്യ സ്വാമി ചിദാനന്ദപുരിയുടെ സാന്നിദ്ധ്യം ഒരു നിയതി നിശ്ചയമായി കൊളത്തൂരിന് ലഭിക്കുകയുണ്ടായി. സനാതന ധര്‍മ്മ പ്രചാരണത്തിലും, വേദാന്ത പാഠനങ്ങളിലും സമാജസേവാ പ്രവര്‍ത്തനങ്ങളിലും അടിയൂന്നിയ പ്രവര്‍ത്തനവുമായി 1992 ല്‍ കൊളത്തൂര്‍ വല്ലോറക്കാവ് ക്ഷേത്ര സമീപം അദ്വൈതാശ്രമം സ്ഥാപിതമായി. ലളിതവും, പരിമിതവുമായ ആശ്രമ സൗകര്യങ്ങളില്‍ നിന്നുകൊണ്ടുതന്നെ നിരവധി ആശ്രമാന്തേവാസികള്‍ക്കും ഭക്തന്മാര്‍ക്കും മാത്രമല്ല, ഹിന്ദുസമാജത്തിനും പൊതുസമൂഹത്തിനും മാര്‍ഗ്ഗദര്‍ശനവും ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതസാഹചര്യങ്ങളുമൊരുക്കുന്നതില്‍ അഭൂതപൂര്‍വമായ പ്രഗതിയാണ് ആശ്രമം കൈവരിച്ചത്.

സ്വധര്‍മ്മ വിമുഖമായി പ്രവര്‍ത്തിച്ചുവന്ന വ്യക്തികളും സമാജവും ധര്‍മ്മാചരണത്തിന്റെ പാതയിലേക്ക് ആനയിക്കപ്പെടാന്‍ അവസരമൊരുക്കുന്ന പഠന-പാഠന പ്രവര്‍ത്തനങ്ങളും, സച്ഛാസ്ത്രബോധവല്‍ക്കരണവും, അര്‍പ്പിത മനസ്സിനെ വാര്‍ത്തെടുക്കുന്ന രീതിയില്‍ നിരവധി സേവാ പ്രവര്‍ത്തനത്തിന്റെ പ്രത്യക്ഷ പ്രകടീകരണങ്ങളുമെല്ലാം ചേര്‍ന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം കേരള സമൂഹത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറി. മനസ്സാന്ത്വനത്തിന്റെ മഹിതഭൂമിയും, വ്യക്തിപരവും കൗടുംബികവുമായ വ്യഥകളുടെ നിവാരണോപാധിയും വേദവേദാന്തപഠനങ്ങളുടെ തപസ്ഥലിയുമായി അദ്വൈതാശ്രമം മാറി.

ഹൈന്ദവസമാജം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും വിപത്തുകളും കണ്ടറിഞ്ഞ് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും, പരിഹാരം തേടുന്നതിനും പ്രതിരോധിക്കുന്നതിനും സമാജത്തെ സജ്ജമാക്കുന്നതിനുമുള്ള കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെയും സംപൂജ്യ സ്വാമി ചിന്മയാനന്ദപുരിയുടെയും പ്രവര്‍ത്തന പങ്കാളിത്തവും നേതൃത്വവും സമാനതകളില്ലാത്തവയാണ്.

അനുസ്യൂതം വിവിധ മണ്ഡലങ്ങളില്‍ തനതുമുദ്ര ചാര്‍ത്തി പ്രവര്‍ത്തിച്ചുവരുന്ന കൊളത്തൂര്‍ അദ്വൈതാശ്രമം അതിന്റെ രജതജയന്തി (25-ാം വര്‍ഷം) ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്.

ആഘോഷമെന്നത് ആര്‍ഭാടപ്രദര്‍ശനമാണെന്ന സമാജ ചിന്തയില്‍ പോലും പരിവര്‍ത്തനമൊരുക്കുന്ന രീതിയില്‍ സേവന പ്രവര്‍ത്തനങ്ങള്‍, സ്വച്ഛത, രോഗശുശ്രൂഷ, പാര്‍പ്പിട സൗകര്യങ്ങളൊരുക്കല്‍, സനാതന ധര്‍മ്മ പഠന-പാഠനങ്ങള്‍, ശാന്തിയും സമാധാനവും സൗഖ്യവുമുള്ള ജീവിതാചരണങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വാര്‍ഷികാചരണങ്ങളാണ് അദ്വൈതാശ്രമം വിഭാവനം ചെയ്യുന്നത്.

കേരളീയസമൂഹത്തിന് പൊതുവെയും ഹിന്ദുസമാജത്തിന് പ്രത്യേകിച്ചും സനാതന ധര്‍മ്മത്തിലൂന്നിയ ശാസ്ത്ര സംബന്ധിയായ അറിവും മാര്‍ഗ്ഗദര്‍ശനവും പകരുക, വേദാന്തപഠനവും ചിന്തയും സാധാരണ ജനതക്കും ലഭ്യമാക്കുക, എന്നീ ഉദ്ദേശത്തോടെയാണ് 1992 ല്‍ കൊളത്തൂരില്‍ അദ്വൈതാശ്രമം സ്ഥാപിതമായത്. 25 വര്‍ഷം പിന്നിട്ട ആശ്രമത്തിന്റെ ഗതകാല പ്രവര്‍ത്തനങ്ങള്‍ സന്തോഷവും, ആത്മാഭിമാനവും ആത്മവിശ്വാസവും നിറഞ്ഞതാണെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. ആദ്ധ്യാത്മിക- ശാസ്ത്ര പ്രചാരണ-സേവാ പ്രവര്‍ത്തനങ്ങളുടെ മേഖലകളിലെല്ലാം ഏറെ മുന്നേറ്റമുണ്ടാക്കാന്‍ ആശ്രമ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മൂന്നും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഓരോന്നുവീതവും ഘടകങ്ങള്‍ അദ്വൈതാശ്രമത്തിന്റെതായി പ്രവര്‍ത്തിച്ചുവരുന്നു.

വേദാന്തപഠനത്തിനുള്ള ബ്രഹ്മവിദ്യാപീഠം അദ്വൈതാശ്രമത്തിന്റെ ലക്ഷ്യം സാക്ഷാത്കാരത്തിന്റെ അതിമഹത്തായ പ്രതീകവും ആദര്‍ശമുദ്രയുമാണ്. സമൂഹത്തില്‍ പരിരക്ഷയും ശ്രദ്ധയും ലഭിക്കാതെ അപഥസഞ്ചാരങ്ങള്‍ക്ക് വേദിയായിപ്പോകുമായിരുന്ന, ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലും, അനാഥ ബാല്യങ്ങളായി ജീവിക്കാന്‍ വിധിക്കപ്പെടുമായിരുന്ന ബാലന്മാരെ അവരുടെ സമഗ്ര വികസന സാധ്യതകളും നല്‍കി മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്ന ‘ബാലസദന’ത്തിന്റെ പ്രവര്‍ത്തനം ആശ്രമത്തോടനുബന്ധിച്ച് നടക്കുന്നു എന്നത് ഏറെ പ്രേരണാദായകവും സമൂഹത്തിലുള്ള ദിശാദര്‍ശനവുമാണ്. ഭാരതീയ പാരമ്പര്യത്തിലും സംസകൃതത്തിലും ഊന്നി നിന്ന് സാവിദ്യായാവിമുക്തയേ എന്ന ആര്‍ഷ സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കുന്ന ശ്രീശങ്കര വിദ്യാലയം ഭാവിസമൂഹത്തെ സജ്ജമാക്കുന്നതിനുള്ള മഹനീയ മാതൃകയായി ആശ്രമോപാന്തത്തില്‍ പ്രവര്‍ത്തിക്കുന്നു.

വാനപ്രസ്ഥികളായ ഭക്തന്മാര്‍ക്ക് ആത്മീയാചരണത്തോടെ ശിഷ്ടജീവിതം സമാജ പ്രവര്‍ത്തനത്തിനുപയുക്തമാക്കി ജീവിക്കുവാന്‍ കഴിയുമാറുള്ള ഭക്തസദനത്തിന്റെ പ്രവര്‍ത്തനവും യാഥാര്‍ത്ഥ്യമാക്കാന്‍ ആശ്രമത്തിനു കഴിഞ്ഞിട്ടുണ്ട്.

പാവപ്പെട്ടവര്‍ക്കും, അശരണര്‍ക്കും, സൗജന്യ വൈദ്യസഹായം ലഭിക്കുമാറുള്ള സൗജന്യ വൈദ്യ സേവനവും ആശ്രമം കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്. ഇത് കുറെക്കൂടി വിപുലമാക്കി ഡിസ്പന്‍സറികളിലൂടെ മരുന്ന് ലഭ്യമാക്കാനുള്ള പരിശ്രമവും നടന്നുകൊണ്ടിരിക്കുന്നു. വിവിധ ആവശ്യശാഖകളുടെ സംയോജിതമായ പരിശ്രമങ്ങള്‍ ഇക്കാര്യത്തില്‍ ലഭിക്കുവാന്‍ വേണ്ട ശ്രമങ്ങളും നടന്നുവരുന്നു.

എല്ലാവരേയും സ്‌നേഹിക്കുന്ന-സമസ്ത വിശ്വാസങ്ങളേയും ആദരിക്കുന്ന-വിവേചനരഹിതമായ മാനവികതയ്‌ക്ക് അടിയുറപ്പു നല്‍കുന്ന വിശ്വാസവും ആചരണവുമാണ് അദ്വൈതാശ്രമത്തിനും, അതിന്റെ ആചാര്യനുമുള്ളത്. വസുധൈവകുടുംബകം , ലോകാ സമസ്താ സുഖിനോ ഭവന്തു എന്നീ ആര്‍ഷ സങ്കല്‍പ്പങ്ങളെ പറയുക മാത്രമല്ല ആചരിക്കുകയും ചെയ്യുന്ന അദ്വൈതാശ്രമത്തിന്റെ വളര്‍ച്ചയും വികാസവും സമാജത്തിനും രാഷ്‌ട്രത്തിനും അഭിമാനകരമാണ്, അനിവാര്യവുമാണ്.

മനസാ വാചാ കര്‍മ്മണാ സനാതനധര്‍മ്മത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അദ്വൈതാശ്രമത്തിനും, അതിന്റെ പരമാചാര്യനായ ശ്രീമദ് സ്വാമി ചിദാനന്ദപുരിയും ഈ സനാതന ധര്‍മ്മ ദൗത്യം നിര്‍വഹിച്ച് ദീര്‍ഘകാലം ജനസമൂഹത്തെ അനുഗ്രഹിക്കാനുള്ള അവസരമൊരുക്കാന്‍ ജഗന്നിയന്താവിനോട് പ്രാര്‍ത്ഥിക്കുന്നു. നമുക്കും നമ്മുടെ ജീവിതം സനാതന ധര്‍മ്മ പ്രചാരണത്തിന് സമര്‍പ്പിച്ച് സംതൃപ്തരായി സായുജ്യമടയാം. ആശ്രമത്തിന്റെയും പരമാചാര്യന്റെയും അനുഗ്രഹം നേടാം. ചരൈവേതി ചരൈവേതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.