കല്‍പ്പറ്റ : ഇന്നലെ കളക്ടറേറ്റില്‍ എ.ഡി.എം കെ.എം.രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പച്ചത്തേയിലയുടെ സെപ്തംബറിലെ താങ്ങുവില 12.25 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരവും പച്ചത്തേയിലക്ക് നല്കുന്ന വിലയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം. ചെറുകിട തേയില കര്‍ഷകരില്‍ നിന്നും ഇല വാങ്ങുന്നവര്‍ ശരാശരി വിലയോ, ടീ ബോര്‍ഡ് പ്രൈസ് ഷെയറിങ്ങ് ഫോര്‍മുല പ്രകാരം നിശ്ചയിച്ച വിലയോ ഏതാണോ കൂടുതല്‍ അത് കര്‍ഷകര്‍ക്ക് നല്കി വിവരം ടീ ബോര്‍ഡിനെ രേഖാമൂലം അറിയിക്കണമെന്നും ഫാക്ടറിക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. ടീ ബോര്‍ഡ് ഫാക്ടറി അഡൈ്വസറി ഓഫീസര്‍ കെ. സുനില്‍ കുമാര്‍ എച്ച്.എം.എല്‍, ചുണ്ടേല്‍ എസ്റ്റേറ്റ് മാനേജര്‍ ജേക്കബ് തരകന്, അഗ്രോ മൂവ്മെന്റ് ഫാക്ടറി ഓഫീസര്‍ മോഹനവര്‍മ്മ, കര്‍ഷക സ്വയം സഹായ സംഘം ഭാരവാഹികളായ കൃഷ്ണദാസ്, സുനീഷ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: