കല്‍പ്പറ്റ : കോടതി ഉത്തരവിന്റെ പേരുപറഞ്ഞ് സമരഭൂമിയില്‍ താമസിക്കുന്ന വനവാസികളെ കുടിയിറക്കാനുള്ള നീക്കം ചെറുക്കുമെന്ന് ബിജെപി ജില്ലാകമ്മിറ്റി. സമരപരിപാടികള്‍ ആലോചിക്കുന്നതിനായി വരുംദിവസങ്ങളില്‍ ബിജെപി യോഗം ചേരും. ഇടത്-വലത് മുന്നണികള്‍ മാറിമാറി വഞ്ചിച്ച് കിടപ്പാടം പോലുമില്ലാത്ത വനവാസികള്‍ ഗത്യന്തരമില്ലാതെയാണ് സമരഭൂമികളില്‍ അഭയം തേടിയത്. ജില്ലയിലെ വിവിധഭാഗങ്ങളിലായി പട്ടിണിപാവങ്ങളായ അഞ്ഞൂറിലധികം കുടുംബങ്ങള്‍ വിവിധ സമര ഭൂമികളിലായുണ്ട്. ഇവര്‍ക്കുവേണ്ട ജീവിത സാഹചര്യം ഒരുക്കേണ്ട ദൗത്യം സംസ്ഥാന സര്‍ക്കാരിന്റേതാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീര്‍ത്തും പരാജയമാണ്.
വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ സുപ്രീംകോടതി വിധിയുണ്ടായിട്ടും വിധി മറികടക്കാന്‍ പ്രമേയം പാസാക്കിയ ഇടത്-വലത് മുന്നണികളുടെ കാപട്യം വനവാസികള്‍ തിരിച്ചറിയും. ഗത്യന്തരമില്ലാതെ ഭൂസമരം നടത്തി യാതന അനുഭവിക്കുന്ന ഇവര്‍ക്ക് അല്‍പ്പമെങ്കിലും തുണയാകുന്നത് ഭാരതീയ ജനതാപാര്‍ട്ടിയുടെ ശക്തമായ ഇടപെടലാണ്. ഇക്കാരണത്താല്‍ തന്നെ ജില്ലയില്‍ ഭൂമിയില്ലാത്ത ആദിവാസികളടക്കമുള്ളവരുടെ ഭൂമി തിരിച്ച് പിടിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെ എന്തുവിലകൊടുത്തും ചെറുക്കും.
അധികാരത്തിലെത്തിയാല്‍ ഭൂമിയില്ലാത്ത മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമിനല്കുമെന്ന് പറഞ്ഞ് പിണറായി വിജയന് സര്‍ക്കാര്‍ കേരളത്തിലെ വനവാസികളെ വഞ്ചിച്ചുക്കുകയാണ്. വര്‍ഷങ്ങളായി കുടില്‍കെട്ടി താമസിക്കുന്ന വനവാസി വിഭാഗത്തെ തിരിഞ്ഞുനോക്കാന്‍ പോലും ഇടതു സര്‍ക്കാര്‍ തയ്യാറാകുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ വനവാസി ഭൂമി തട്ടിപ്പ് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: