മല്ലപ്പള്ളി: വായ്പൂര് ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ 6 മുതല്‍ 12 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കും
.ഒക്ടോബര്‍ 6ന് പുലര്‍ച്ചെ 5.30ന് ക്ഷേത്രം മേല്‍ശാന്തി സുനില്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭദ്രദീപപ്രതിഷ്ഠയും തുടര്‍ന്ന് ഭാഗവത പാരായണവും ആരംഭിയ്ക്കും.
താമരക്കുളം പ്രസന്നകുമാര്‍ യജ്ഞാചാര്യനും ആദിനാട് ഗോപാലകൃഷ്ണപിള്ള, ആനയടി ശ്രീമുരുകന്, ചെങ്ങന്നൂര്‍ സുധാകരന് എന്നിവര്‍ യജ്ഞ പൗരാണി കരുമായിരിയ്ക്കും.
ഒന്നാം ദിവസം വരാഹാവതാര പൂജ രണ്ടാം ദിവസം നരസിംഹാവതാര പൂജ മൂന്നാം ദിവസം ശ്രീകൃഷ്ണാവതാര പൂജ ,സന്താനഗോപാലാര്‍ച്ചന,
നാലാം ദിവസം ശനീശ്വരപൂജ, ഗോവിന്ദ പട്ടാഭിഷേക പൂജ, പിതൃസ്മരണാര്ച്ചന അഞ്ചാം ദിവസം രുഗ്മിണീ സ്വയംവര ഘോഷയാത്ര, രുഗ്മിണീ സ്വയംവരം, പൂജ, അര്‍ച്ചന, ആറാം ദിവസം മൃത്യുഞ്ജയഹോമം, കുചേലാ ഗമനം, ദാരിദ്ര്യ നിവാരണ പൂജ, അവില് സമര്‍പ്പണം ഏഴാം ദിവസം പിതൃ സായൂജ്യപുഷ്പാഞ്ജലി, സ്വര്‍ഗ്ഗാരോഹണം, വാസുദേവപൂജ, അവഭൃഥസ്നാനം, മഹാപ്രസാദമൂട്ട് എന്നിവയോടെ സപ്താഹ യജ്ഞം സമാപിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: