മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലും അഭിനയരംഗത്തേയ്ക്ക് ചുവട് വയ്ക്കാനൊരുങ്ങുന്നു.
ജിത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിലാണ് പ്രണവ് നായക വേഷത്തിലെത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ദൃശ്യത്തിന് ശേഷം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ത്രില്ലര്‍ സിനമയുടെ വിശേഷങ്ങള്‍ മോഹന്‍ലാലാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ജിത്തു ജോസഫിന്റെ സഹസംവിധായകനായി പ്രണവ് സിനിമാ രംഗത്തേക്ക് വന്നെങ്കിലും നായകവേഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാള സിനിമാലോകം.
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലമവതരിപ്പിച്ചത് പ്രണവായിരുന്നു. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പതിപ്പായ സാഗര്‍ ഏലിയാസ് ജാക്കിയിലും പ്രണവ് മുഖം കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: