കോഴിക്കോട്: സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന് ആദരമര്‍പ്പിച്ചും വര്‍ഷങ്ങളോളം കിടപ്പിലായ രോഗികള്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയും ഒരു ദൈവം തന്ത പൂവെ എന്ന പേരില്‍ കോഴിക്കോട്ട് സംഗീതോത്സവം സംഘടിപ്പിക്കുന്നു. ജീനിയസ് മ്യൂസിക് സെലിബ്രേഷന്‍ ആണ് ഒക്‌ടോബര്‍ മൂന്നിന് വൈകീട്ട് നാല് മണിയ്‌ക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ റഹ്മാന്റെ 34 മനോഹരഗാനങ്ങള്‍ ഉള്‍പ്പെടുത്തി പരിപാടി സംഘടിപ്പിക്കുന്നത്. സംഗീതോത്സവത്തിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വ്വഹിക്കും. സംഗീതജ്ഞന്‍ ഹരിപ്പാട് കെ.പി.എന്‍. പിള്ള, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ വിജയ് സുര്‍സെന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. സിനിമാ പിന്നണി ഗായിക കീര്‍ത്തന ശബരീഷ് ആണ് അഞ്ച് മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ റഹ്മാന്റെ ഗാനങ്ങള്‍ ആലപിക്കുന്നത്. സംഗീതജ്ഞന്‍ എം. തെയ്യനാശാന്റെ സ്മരണയ്‌ക്കായി ഏര്‍പ്പെടുത്തിയ സംഗീതപുരസ്‌കാരം കര്‍ണാടിക് സംഗീതജ്ഞന്‍ പി. െബാലകൃഷ്ണനും ഗായകശ്രീ പുരസ്‌കാരം ഗായകന്‍ സുനില്‍കുമാറിനും സമ്മാനിക്കും. സംഘാടകസമിതി ഭാരവാഹികളായ എം. ശബരീശന്‍, ടി.എം. രഗിലേഷ് കുമാര്‍, എം. സോമന്‍, എം. ഗോപിനാഥ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















