തേഞ്ഞിപ്പലം: അന്താരാഷ്ട്ര തലത്തില്‍ കരുത്താര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന ഹിന്ദി ഭാഷക്ക്, മാറിയ സാമൂഹ്യ സാഹചര്യങ്ങളില്‍ കേരളത്തില്‍ പ്രസക്തി വര്‍ധിച്ചുവരികയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ പ്രോവൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ പറഞ്ഞു. സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ഔദ്യോഗിക ഭാഷ: ഹിന്ദിയുടെ നിര്‍വഹണം’ എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദി പഠിക്കാനും പ്രയോഗിക്കാനുമുള്ള താല്‍പ്പര്യം എല്ലാ വിഭാഗക്കാരിലും വര്‍ധിച്ചുവരികയാണ്. സസ്ഥാനത്ത് അടുത്ത പത്ത് വര്‍ഷത്തിനകം എല്ലാവരും ഹിന്ദി സംസാരിക്കുന്ന അവസ്ഥയുണ്ടാകുമെന്നാണ് പ്രവണതകള്‍ സൂചിപ്പിക്കുന്നത്. അന്യഭാഷാ തൊഴിലാളികളുടെ വര്‍ധിച്ച സാനിധ്യവും ഇതിന് കാരണമാണ്. സാധാരണക്കാരായ ബഹുഭൂരിപക്ഷത്തില്‍ നിന്ന് ഇംഗ്ലീഷ് ഏറ്റവും അകലെയാണ്. ജനതയെ ബന്ധിപ്പിക്കുന്ന പൊതുഘടകമായി വര്‍ധിക്കുന്നത് ഹിന്ദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദി പഠനവകുപ്പ് മേധാവി ഡോ.പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷനായിരുന്നു. ഡോ.വി.ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഒ.വിജയന്, കെ.രജിത, ജയകുമാര്‍ പിള്ള, നിപുണ ശശിധര്‍, ഡോ.പി.വി.സുമിത്, ഡോ.പ്രഭാകരന്, ഡോ.നാഗേന്ദ്ര ശ്രീനിവാസ്, ഡോ.സുധ ബാലകൃഷ്ണന്, ഡോ.ആര്.സേതുനാഥ്, ഡോ.വി.ജി.മാര്‍ഗരറ്റ്, ഡോ.വി.കെ.സുബ്രമഹ്ണ്യന്‍, ഡോ.പി.ജെ.ഹെര്‍മന്‍, ഡോ.പി.മായ, ഡോ.പി.സംഗീത എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ഡോ.പി.എല്‍.റീന കുമാരി രചിച്ച ‘അക്ഷരപൂജ’ എന്ന കാവ്യസമാഹാരം ഡോ.പ്രമോദ് കൊവ്വപ്രത്തിന് നല്കി പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ പ്രകാശനം ചെയ്തു. സെമിനാര്‍ ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: