കരുവാരക്കുണ്ട്: ജനങ്ങളുടെ ആശങ്കയകറ്റാതെ കേരള എസ്റ്റേറ്റില്‍ കൈതകൃഷി ചെയ്യാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സൂസന് നൈനാന് പറഞ്ഞു. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം കേരള എസ്റ്റേറ്റിലെ കൈത കൃഷിയിടം സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പാന്ത്രാ, മഞ്ഞള്‍പറ തുടങ്ങി ഭാഗങ്ങളില്‍ അഞ്ചു വര്‍ഷത്തിനിടെ ശിശു മരണവും, പകര്‍ച്ചവ്യാധി രോഗങ്ങളും പടര്‍ന്ന് പിടിച്ച സാഹചര്യത്തിലാണ് നാട്ടുക്കാര് കൈതകൃഷി നടത്തിപ്പിനെതിരെ കലക്ടര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് ജില്ലാ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്. 2007ല്‍ സര്‍ക്കാറില്‍ നിക്ഷിപ്തമാകേണ്ട തോട്ട ഭൂമിയില്‍ റബ്ബര്‍ മരങ്ങള്‍ മുറിക്കുന്ന ഭാഗങ്ങളില്‍ തോട്ടം നടത്തിപ്പുകാര്‍ തൈച്ചക്ക കൃഷിക്ക് ഭൂമി പാട്ടത്തിന് നല്‍കുകയാണ് ചെയ്തിട്ടുളളത്. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയിപ്പിക്കുകയും ഇതില്‍ വന്‍ തോതില്‍ രാസകീടനാശിനി തളിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. അഡീഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീജ, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ സുധ, പി.ഉണ്ണിമാന്‍, പി.റഷീദ്, നഹാസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: