രണ്ടുപേരും സ്വന്തം പ്രജകളെ പുത്രന്മാരെപ്പോലെ സ്‌നേഹിക്കുകയും രക്ഷിക്കുകയും ചെയ്തവരാണ്. രാജ്യാതിര്‍ത്തി കടന്നുവന്ന ശത്രുക്കളെ യുദ്ധംചെയ്ത് വധിച്ചവരാണ്. രണ്ടുപേരും വേദവിധി പ്രകാരം യോഗാദികര്‍മങ്ങള്‍ ചെയ്തവരാണ്.
പ്രജകളെ രക്ഷിച്ചത്, അവര്‍ക്ക് ഭഗവാനെ ഭജിക്കാനുള്ള അവസരം കിട്ടുവാന്‍ വേണ്ടിയാണ്. യുദ്ധംചെയ്ത് ശത്രുക്കളെ വധിച്ചത് തങ്ങളുടെ ഒരു പ്രജയും ദുഃഖം അനുഭവിച്ച് ഭഗവദ് ഭജനത്തില്‍നിന്ന് പിന്മാറരുത് എന്ന നിഷ്‌കര്‍ഷകൊണ്ടാണ്. യാഗാദി കര്‍മങ്ങള്‍ ചെയ്തത്, ഭഗവാന്റെ രൂപഭേദങ്ങളായ ഇന്ദ്രാദി ദേവന്മാരെക്കൂടി സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ്.
















