Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മതം ഏതായാലും മനുഷ്യന്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 11:22 pm IST
in Samskriti

മനുഷ്യന്‍ നല്ലവനായിരിക്കുന്നതിലാണ് കാര്യം; ഏതു മതവിശ്വാസി ആണെന്നതിലല്ല. നല്ല മനുഷ്യന്റെ വികാര വിചാരങ്ങളെല്ലാം സുഗന്ധപൂരിതവും ഏവര്‍ക്കും സുഖകരവും ആയിരിക്കും. അയാള്‍ ഏതെങ്കിലും വിശ്വാസിയല്ലങ്കില്‍ പോലും ആര്‍ക്കും സ്വീകാര്യനും ആദരണീയനുമായിരിക്കും. പക്ഷേ നല്ല മതവിശ്വാസി നല്ല മനുഷ്യന്‍ ആകണമെന്നില്ല. എല്ലാ മതങ്ങളും പരസ്പരം സ്‌നേഹിക്കുവാനാണ് പഠിപ്പിക്കുന്നത്. എന്നിട്ടും എന്തുകാരണത്താലാണ് മതം മാനവ സമൂഹത്തില്‍ വില്ലനായി മാറിയിരിക്കുന്നത്? പ്രശ്‌നകാരി മതമാണോ? അതോ മതത്തെ വേണ്ടവിധം മനസ്സിലാക്കാതെ കൈകാര്യം ചെയ്യുന്നവരാണോ?

മതം മനുഷ്യനെ ഈശ്വരനുമായി ബന്ധിപ്പിക്കുന്നു. ഈശ്വരന്‍ സ്‌നേഹസ്വരൂപനും കാരുണ്യമൂര്‍ത്തിയുമാണ്. പ്രശ്‌നം മതത്തിന്റേയോ ഈശ്വരന്റേയോ അല്ല; ഞങ്ങളുടെ മതം മാത്രം സത്യം എന്നും അതിലൂടെ മാത്രമേ മാനവ സമൂഹത്തിന് ദുഃഖാദികളില്‍ നിന്നും മോചനമുണ്ടാകൂ-മോക്ഷമുള്ളൂ എന്ന കാഴ്ചപ്പാടും അതിനനുസൃതമായ പ്രചാരണവും മതപരിവര്‍ത്തനങ്ങളുമാണ്. സ്വാമി വിവേകാനന്ദന്‍ മതത്തെ ഇങ്ങനെ നിര്‍വ്വചിച്ചു- മതം എന്നത് മനുഷ്യനില്‍ കുടികൊള്ളുന്ന ദിവ്യത്വത്തിന്റെ അഭിവ്യക്തിയാകുന്നു.

മനുഷ്യസൃഷ്ടിയോടുകൂടി ദൈവം സൃഷ്ടികര്‍മം അവസാനിപ്പിച്ചതിനു കാരണം സൃഷ്ടിയുടെ പൂര്‍ണ്ണത മനുഷ്യന് നല്‍കിയതിനാലാണ്. സസ്യലതാദികളോ, മൃഗങ്ങളോ ജീവിച്ച് നശിക്കുന്നു എന്നല്ലാതെ മനുഷ്യനെപ്പോലെ ‘സ്വത്വ’ത്തെ തേടുന്നില്ല. മനുഷ്യന്‍ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ ലഭിച്ചാലും തൃപ്തനല്ല, അസ്വസ്ഥനുമാണ്. ആ അസ്വസ്ഥതയാണവനെ ‘സ്വത്വ’ത്തെക്കുറിച്ച് ചിന്തിക്കുവാനും പ്രപഞ്ചരഹസ്യങ്ങളിലേക്ക് അന്വേഷിച്ച് ചെല്ലുവാനും പ്രേരിപ്പിക്കുന്നത്. മൃഗങ്ങള്‍ വെറും ഇന്ദ്രിയ സുഖത്തില്‍ തൃപ്തരാണെങ്കില്‍ മനുഷ്യന്‍ അതിനുമതീതമായി ചിന്തിക്കുകയും ഈ ലക്ഷ്യത്തെ പ്രാപിക്കുകയും ചെയ്യുന്നു. അതിന് അവനെ കരുത്തനാക്കുന്നത് ആദ്ധ്യാത്മജ്ഞാനമാണ്; മതമാണ്. അങ്ങനെ മനുഷ്യന്‍ നരന്‍ എന്ന തലത്തില്‍ നിന്ന് നാരായണന്‍ എന്ന തലത്തിലേക്ക് വളര്‍ന്ന് ജന്മലക്ഷ്യം കൈവരിക്കുന്നു. അത്തരത്തില്‍ നാരായണന്‍ എന്ന നാമം അന്വര്‍ത്ഥമാക്കിയ നരനായിരുന്നു വയല്‍വാരത്തുവീട്ടിലെ നാരായണന്‍- ശ്രീനാരായണ ഗുരു.

മതം മനുഷ്യമൃഗത്തെ ദേവനാക്കുന്നു

”മതത്തിന് എന്തെങ്കിലും നേടുവാന്‍ കഴിയുമോ?” – സ്വാമി വിവേകാനന്ദന്‍ ഈ സംശയത്തിന് വ്യക്തമായ മറുപടി നല്‍കുന്നു.

”കഴിയും. മതം മനുഷ്യന് ശാശ്വത ജീവന്‍ നല്‍കുന്നു. അവന്‍ ഇന്നെന്താണോ, അവനെ അതാക്കിയത് മതമാണ്. അത് മനുഷ്യമൃഗത്തെ ദേവനാക്കി. അതാണ് മതത്തിന്റെ കഴിവ്. മാനവ സമുദായത്തില്‍ നിന്ന് മതത്തെ നീക്കുക. എന്തവശേഷിക്കുന്നു? ഒന്നുമില്ല. മൃഗങ്ങള്‍ നിറഞ്ഞ ഒരു കാട് ! ഇന്ദ്രിയ സുഖമല്ല മനുഷ്യവര്‍ഗ്ഗത്തിന്റെ ലക്ഷ്യം. ജ്ഞാനമാണ് ജീവിത ലക്ഷ്യം. മൃഗം ഇന്ദ്രിയ സുഖമനുഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ മനുഷ്യന്‍ ബുദ്ധിസുഖം അനുഭവിക്കുന്നു. മനുഷ്യന്‍ യുക്തിചിന്താപരമായ പ്രകൃതിയേക്കാള്‍ കൂടുതല്‍ ആദ്ധ്യാത്മപ്രകൃതിയെ ആസ്വദിക്കുന്നതായും കാണുന്നു. അതുകൊണ്ട് ഉത്തമജ്ഞാനം ആദ്ധ്യാത്മജ്ഞാനമായിരിക്കണം. ഈ ജ്ഞാനത്തോടെ ആനന്ദവും കൈവരുന്നു.”

ഇന്ന് കാണുന്ന മതവൈരങ്ങളും മതംമാറ്റങ്ങളും എല്ലാം മതാഭാസങ്ങളാണ്. മതം പോരടിക്കുവാനുള്ളതല്ല. വിവേകാനന്ദന്‍ വീണ്ടും പറയുന്നു: ”മതമെന്നാല്‍ പ്രസംഗമോ സിദ്ധാന്തങ്ങളോ പുസ്തകങ്ങളോ അല്ല. അനുഭവമാണ്. അത് പഠിപ്പല്ല; ഉണ്മയാണ്. ഈ അനുഭവമില്ലായ്‌മയാണ് മതവൈരങ്ങള്‍ക്കും മതംമാറ്റങ്ങള്‍ക്കും കാരണം. മനുഷ്യന്റെ ശുഷ്‌കിച്ച ഹൃദയവും ഇടുങ്ങിയ ചിന്തകളും സ്വാര്‍ത്ഥതയുമാണ് മതത്തിന്റെ പേരില്‍ കലഹിച്ച് തന്റെ ലക്ഷ്യത്തില്‍ നിന്നകന്ന് ദുഃഖമനുഭവിച്ച് ജീവിക്കുന്നതിന് പ്രധാന ഹേതു.

ഈ ദു:ഖത്തിന് അന്ത്യമുണ്ടോ? ഉണ്ടെന്ന് ശ്വേതാശ്വേതരോപനിഷത്ത് :

”യദാ ചര്‍മ്മവദ് ആകാശം വേഷ്ടയിഷ്യന്തി മാനവാ:

തദാ ദേവം അവിജ്ഞായ ദുഖ:സ്യാന്തേ ഭവിഷ്യതി.”

(മനുഷ്യന്‍ തങ്ങളുടെ സാങ്കേതിക നൈപുണ്യത്തിലൂടെ തോല്‍ക്കഷ്ണത്തെപ്പോലെ ആകാശത്തെ ചുരുട്ടിക്കൂട്ടിയേക്കാം; എങ്കിലും, അന്തര്‍ഭാഗത്തുള്ള പ്രകാശമാനമായ ദേവനെ സാക്ഷാത്ക്കരിക്കാതെ അവരുടെ ദുഃഖങ്ങള്‍ അവസാനിക്കാറില്ല).

ആധുനിക ശാസ്ത്രസാങ്കേതിക നാഗരികതയില്‍ മനുഷ്യന്‍ ആന്തരികമായി ദരിദ്രനായിരിക്കുന്നു. പ്രകൃതിയും അവന്റെ സഹോദരങ്ങളും എല്ലാം അവന്റെ സുഖത്തിനായി ചൂഷണം ചെയ്യപ്പെടാനുളളവരാണെന്ന് അവന്‍ കരുതുന്നു. സ്വാര്‍ത്ഥതയുടെ കനത്ത ആവരണത്തിനുള്ളിലെ വിചിത്ര ജന്തുവായി മാറിയിരിക്കുന്നു ഈശ്വരന്‍ തന്റെതന്നെ രൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്ന മനുഷ്യന്‍! ആധുനിക സാങ്കേതിക ശാസ്ത്രം സൃഷ്ടിക്കുന്ന സുഖത്തിന്റെ മായാ ലോകത്തില്‍ മനുഷ്യന്‍ ശൂന്യനാകുന്നു.

മനുഷ്യഹൃദയത്തിലൂറേണ്ടുന്ന സ്‌നേഹവും കരുണയും വരളുന്നതുമൂലമുണ്ടാകുന്ന ഈ ശൂന്യത അവന്റെയുള്ളില്‍ ക്ഷോഭവും അനിശ്ചിതത്വവും സൃഷ്ടിക്കുന്നു. അവന്‍ ഏവരേയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു. മനുഷ്യന്‍ ഏറെ പുരോഗമിച്ചിരിക്കുന്നുവെന്ന് ഊറ്റംകൊള്ളുന്ന ഇന്നത്തെ സമൂഹത്തില്‍ എന്തുകാരണത്താലാണ് മദ്യപാനം, ലൈംഗിക അരാജകത്വം, കുറ്റവാസനകള്‍, ആത്മഹത്യകള്‍ എല്ലാം വര്‍ദ്ധിക്കുന്നത്? ”പരസ്പരം പരിതാപമേകീടുന്നോര്‍” കൊണ്ട് സമൂഹം അഗ്നികുണ്ഠമായി മാറിയിരിക്കുന്നു. പരിഹാരമെന്ത്? മനുഷ്യന് ആരോഗ്യകരമായ ബാഹ്യപരിസരം നല്‍കാന്‍ ശാസ്ത്രങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ആന്തരികമായ ആരോഗ്യം സൃഷ്ടിക്കുന്നതിന് ആദ്ധ്യാത്മ ശാസ്ത്രത്തിന്റെ സഹായം കൂടിയേ തീരൂ. സമഗ്രമായ ജീവിത പൂര്‍ണ്ണത അതിലൂടെ മാത്രമേ ലഭിക്കൂ. മതശാസ്ത്രത്തിലും സാധനയിലുംകൂടി ലഭിക്കുന്ന ജ്ഞാനവും അച്ചടക്കവുമാണ് ഒരു വ്യക്തിയുടെ സുഖസമാധാനങ്ങളോടെയുള്ള സുഖജീവിതത്തിന്റെ ആണിക്കല്ല്. ”അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്റെ സുഖത്തിനായ് വരേണം”- എന്ന തത്വമറിഞ്ഞ് ജീവിക്കണമെന്ന് സാരം.

മതവും വര്‍ഗ്ഗീയതയും

ലോകത്തുള്ള സകലമതങ്ങളും പരസ്പരം സ്‌നേഹിക്കുവാന്‍ പഠിപ്പിക്കുന്നു. എല്ലാ മതങ്ങളും ഒരേ തത്വം പ്രതിപാദിക്കുകയും ഈശ്വരന്റെ മഹത്വത്തെ വാഴ്‌ത്തുകയും ചെയ്യുന്നു. അതേസമയം പരസ്പരം തങ്ങളുടെ മതത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നതിനായി പരമതനിന്ദ നടത്തുന്നു എന്നതാണ് ഏറെ വിരോധാഭാസം. അന്യന്റെ അജ്ഞത, കഷ്ടപ്പാട്, ദാരിദ്ര്യം എന്നിവയെ ചൂഷണം ചെയ്ത് തന്റെ മതത്തിലേക്ക് ആളെകൂട്ടി എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുകയും, അപരന്റെ വിശ്വാസത്തെ അപഹസിക്കുകയും, ആരാധനാലായങ്ങളെ ധ്വംസിച്ച് തന്റെ ദൈവത്തെ പ്രീതിപ്പെടുത്താം എന്നു വിശ്വസിച്ച് പരിഹാസ്യനാകുവാന്‍ മനുഷ്യനല്ലാതെ മറ്റാര്‍ക്ക് കഴിയും! എങ്ങനെ ശാന്തി കൈവരിക്കാം, സമാധാനത്തോടെ ജീവിക്കാം, മോക്ഷം പ്രാപിക്കാം എന്നുപഠിപ്പിക്കുന്ന മതം ലോകത്തെ അശാന്തിയിലേക്കും യുദ്ധത്തിലേക്കും പരസ്പരം വെറുക്കുവാനും പഠിപ്പിക്കും എന്നു വിശ്വസിക്കുന്നത് വിഡ്ഢിത്തമല്ലേ? മതത്തെ ജീവനോപാധിയാക്കി മാറ്റിയ നിക്ഷിപ്ത താത്പര്യക്കാരായ സ്വാര്‍ത്ഥകീടങ്ങളല്ലേ യഥാര്‍ത്ഥ ഉത്തരവാദികള്‍? മതേതര രാഷ്‌ട്രമെന്നു വാഴ്‌ത്തപ്പെടുന്ന നമ്മുടെ നാടിന്റെ ഇന്നത്തെ സ്ഥിതി എന്താണ്? മതത്തിന്റെ പേരില്‍ സംഘടിച്ച് വോട്ട് ബാങ്കുകളായി മാറി ഓരോ തെരഞ്ഞെടുപ്പുകളിലും പ്രബല രാഷ്‌ട്രീയ കക്ഷികളില്‍ നിന്ന് സീറ്റുകള്‍ പിടിച്ചുവാങ്ങി ഭരണ സിരാകേന്ദ്രങ്ങളിലേക്കു നുഴഞ്ഞുകയറി തന്റെ മതത്തിനുവേണ്ടി ഇതര മതസ്ഥര്‍ക്കു ലഭിക്കേണ്ടുന്നവ പോലും നേടിയെടുക്കുന്നു. സമൂഹത്തില്‍ എങ്ങനെ ചേരിതിരിവുകളില്ലാതിരിക്കും?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.