തിരുവല്ല:താലൂക്ക് ആശുപത്രിയില്‍ ഇന്നലെ രാവിലെ 9മണിയോടെ അവശനിലയില്‍ എത്തിയ രോഗിയോടാണ് സിവില്‍ സര്ജ്ജന് കൂടിയായ ഡോക്ടര്‍ അപമര്യാദയായി പെരുമാറിയത്.78 വയസ് കഴിഞ്ഞ ഇദ്ദേഹം പലവിധ രോഗങ്ങള്‍ മൂലം പ്രയാസം അനുഭവിക്കുന്ന വ്യക്തിയാണെന്ന് ബന്ധുക്കള്‍ പറയുന്നു.അത്യാസന്ന അവസ്ഥയിലായിരുന്നിട്ടും ഇദ്ദേഹത്തെ പരിശോധിക്കാന്‍ ഡോക്ടര്‍ കൂട്ടാക്കിയില്ല.രോഗവിവരം ശ്രദ്ധയില്‍ പെടുത്തിയ ബന്ധുക്കളോടും ഡോക്ടര്‍ തട്ടികയറി്. നീണ്ട ക്യൂവില്‍ മണിക്കൂറുകള്‍ കാത്തിരുന്ന്് ഒടുവില്‍ ഡോക്ടറെ കണ്ടപ്പോള്‍ ഊണ് സമയം ആയെന്ന് പറഞ്ഞ് ഡോക്ടര്‍ സ്ഥലം വിട്ടു.പിന്നീട് വീണ്ടും കാത്തിരുന്നെങ്കിലും ഡോക്ടര്‍ വന്നത് മണിക്കൂറുകള്‍ക്ക് ശേഷം.ഡോക്ടര്‍ നിരുത്തരവാദിത്വമായി പെരുമാറിയത് ചോദ്യം ചെയ്ത മറ്റ് രോഗികളോടും ഡോക്ടര്‍ തട്ടികയറി.പിന്നീട് അവശനിലയില്‍ എത്തിയ രോഗിയുടെത് ഉള്‍പ്പെടെ ഉള്ള ചീട്ടുകള്‍ അവസാനത്തേക്ക് മാറ്റി.വേദന കൊണ്ട് പുളഞ്ഞ രോഗിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന്് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിഷയം ശ്രദ്ധയില്‍ പെടുത്തയ സൂപ്രണ്ട്്ും വേണ്ടപരിഗണന നല്‍കിയില്ലന്ന് ബന്ധുക്കള്‍ പറഞ്ഞു.ജില്ലാ ആരോഗ്യ വകുപ്പിന് അടക്കം പരാതിനല്കാന് ഒരുങ്ങുകയാണ് ബന്ധുക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: