മുക്കം: ടാപ്പിംഗ് തൊഴിലാളിയായ യുവാവ് നാല് പേരെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. ഗോതമ്പ് റോഡ് തലപ്പൊയില്‍ മുളളൂര്‍ ജോസ് കുട്ടി (36) ആണ് മൂന്ന് വീടുകളിലെത്തി നാല് പേരെ വെട്ടിയത്. കൊടിയത്തൂര്‍ പഞ്ചായത്തിലെ എരഞ്ഞിമാവ്, ഗോതമ്പറോഡ് എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം .മാട്ടത്തൊടി കാദറിന്റെ വീട്ടിലെത്തിയ പ്രതി ഇയാളെ അന്വേഷിക്കുകയായിരുന്നു.എന്നാല്‍ ഈ സമയം കാദര്‍ വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ പെട്ടന്ന് പ്രകോപിതനായ പ്രതി ജോസ് കുട്ടി കാദറിന്റെ ഭാര്യ ലൈലാബി (45)യേയും മകള്‍ ഫിന്‍സി (22)നേയും വെട്ടുകയായിരുന്നു. കഴുത്തിന് പിന്‍ഭാഗത്ത് വെട്ടേറ്റ ഫിന്‍സിയുടെ പരിക്ക് ഗുരുതരമാണ്. കാദറിന്റെ വീട്ടിലെ ആക്രമണത്തിന് ശേഷം ഡിസിസി സെക്രട്ടറി സി.ജെ. ആന്റണിയുടെ വീട്ടിലെത്തിയ പ്രതി മകന്‍ നിഖില്‍ (19) നെയും വെട്ടി പരിക്കേല്‍പ്പിച്ചു.തുടര്‍ന്ന് വീടിനടുത്ത് പറമ്പില്‍ കാടുവെട്ടി കൊണ്ടിരിക്കുകയായിരുന്ന ബെന്നി (50) മുതിരപ്പൊയില്‍ എന്നയാളേയും വെട്ടി പരിക്കേല്‍പ്പിച്ചു.ഇവര്‍ മുക്കത്തെയും കോഴിക്കോട്ടെയും വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ജോസ് കുട്ടിയെ ഗോതമ്പ റോഡ് വെച്ച്‌നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന മുക്കംപോലീസില്‍ വിവരമറിയിയിച്ചു. മുക്കം എസ് ഐ അബ്ദുറഹിമാന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ണി നമ്പൂതിരി , വനിത സിവില്‍ പോലീസ് ഓഫീസര്‍ ലീന എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ചതായി കരുതുന്ന കത്തിയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
















