കുറ്റിയാടി: കടന്തറപുഴയിലുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞ യുവാക്കളുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം രൂപ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പശുക്കടവ് ദുരന്തത്തില്‍ മരണമടഞ്ഞ യുവാക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോര മേഖലകളെ കേന്ദ്രീകരിച്ച് ദുരന്തനിവാരണ സേനയുടെ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും, പ്രകൃതി ക്ഷോഭത്തില്‍പെട്ടവരെയും പ്രദേശങ്ങളെയും സംരക്ഷിക്കാന്‍ അനുവദിക്കപ്പെട്ട കേന്ദ്ര ഫണ്ടുകള്‍ വേണ്ട വിധത്തില്‍ വിനിയോഗിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന വക്താവ് പി. രഘുനാഥ്,ജില്ലാ ജനറല്‍ സെക്രട്ടറി ടി.ബാലസോമന്‍, നാദാപുരം മണ്ഡലം പ്രസിഡന്റ് അഡ്വ. കെ. രതീഷ് കുമാര്‍, പി.പി. ഇന്ദിര ഗംഗാധരന്‍, മോഹന്‍ സുരേഷ്, വി.പി. അച്യുതന്‍, തീര്‍ത്ഥ അനുപ് കെ.കെ, ലിനീഷ് ശ്രീധര്‍, രാജന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
















