തൃശൂര്‍: ഡിസൈന്‍ രംഗത്ത് അന്തര്‍ദേശീയ അംഗീകാരമായ റെഡ് ഡോട്ട് അവാര്‍ഡ് തൃശൂര്‍ സ്വദേശിയായ കിരണ്‍ രവീന്ദ്രന്. ഓരോ കാലത്തിനനുസരിച്ച് ഗാനങ്ങള്‍ തെരഞ്ഞെടുത്ത് ആസ്വദിക്കാന്‍ സഹായിക്കുന്ന ഉപകരണം രൂപകല്പന ചെയ്തതിനാണ് അവാര്‍ഡ്.
കംപ്യൂട്ടര്‍ യുഗത്തില്‍ ഇന്റര്‍നെറ്റില്‍ നിന്ന് പല കാലഘട്ടത്തിലെ ഇഷ്ടഗാനങ്ങള്‍ ആസ്വദിക്കുന്ന പുതുതലമുറക്കാരേപ്പോലെതന്നെ കംപ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തവര്‍ക്കും അനായാസം ഓരോ കാലഘട്ടത്തിലേയും ഗാനങ്ങള്‍ ആസ്വദിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് ഡിസൈനറായ കിരണ്‍ തയാറാക്കിയത്. ഇന്ഫിന്എം (INFINM) എന്നാണ് ഈ ഉപകരണത്തിനു പേരിട്ടിരിക്കുന്നത്. റേഡിയോയുടെ സ്റ്റേഷന് മാറ്റുന്നതുപോലെ ഉപകരണത്തിലെ നോബ് തിരിച്ചാല്‍ ഓരോ വര്‍ഷത്തിലേയും ഗാനങ്ങള്‍ ശ്രവിക്കാം.
ഈ വര്‍ഷം റെഡ് ഡോട്ട് പുരസ്കാരം നേടുന്ന ഏക ഇന്ത്യക്കാരനാണ് കിരണ്‍. കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ റെഡ് ഡോട്ട് മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ റെഡ് ഡോട്ട് മേധാവി പ്രഫ. ഡോ. പീറ്റര്‍ സെക് പുരസ്കാരം സമ്മാനിച്ചു. കിരണ്‍ വികസിപ്പിച്ചെടുത്ത ഉപകരണം സിംഗപ്പൂരിലെ റെഡ് ഡോട്ട് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ കൊട്ടേക്കാട് നാരായണത്ര സ്വദേശി റിട്ടയേര്‍ഡ് സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ രവീന്ദ്രന്റേയും കുറ്റൂര്‍ സിഎംജിഎച്ച്എസ്എസ് അധ്യാപിക സുമംഗലയുടേയും മകനാണ്. ഗോവയില്‍ ഐഎഫ്ബി ഹോം അപ്ലയന്‍സസില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ എക്സിക്യൂട്ടീവായി ജോലി ചെയ്തു വരുന്ന കിരണിനു ഉപരിപഠനമാണു താല്പര്യം.
അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്ന് ബിരുദം നേടിയ കിരണ്‍ 2015 ല്‍ ബിര്‍ള ഗ്രൂപ്പ് ഓറിയന്റ് ഇലക്ട്രിക് ഡിസൈന്‍ അവാര്‍ഡ് നേടിയിരുന്നു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതായിരുന്നു ഡിസൈന്‍ അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: