തേഞ്ഞിപ്പലം: സര്‍വകലാശാലാ വിദ്യാര്‍ത്ഥിക്ഷേമ വിഭാഗം സ്പിക്മാകേയുടെ സഹകരണത്തോടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ കഥക് നൃത്ത പരിപാടി അവതരിപ്പിച്ചു. പ്രശസ്ത കഥക് നര്‍ത്തകി സുഷ്മിതാ ബാനര്‍ജി, ശിഷ്യ സംഗീത സര്‍ക്കാര്‍ എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്. കഥക് നര്‍ത്തനത്തിന്റെ സവിശേഷതകള്‍ വിവരിച്ചുകൊണ്ടായിരുന്നു രണ്ട് മണിക്കൂര്‍ ദൈര്ഘ്യമള്ള അവതരണം. രാജ്യത്ത് അതിപ്രഗല്ഭ കലാകാരന്മാരുടെ പരിപാടികള്‍ തുടര്‍ന്നും അവതരിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥിക്ഷേമ ഡീന്‍ പി.വി.വല്‍സരാജ് അറിയിച്ചു. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എം.വി.സക്കറിയ ആമുഖ പ്രഭാഷണം നടത്തി. ഉണ്ണിവാര്യര്‍ ‘സ്പിക്മാകേ’-യെ പരിചയപ്പെടുത്തി. ആനന്ദ്ഗുപ്ത (വോകല്‍ ആന്റ് ഹാര്‍മോണിയം), സഞ്ജയ് മുഖര്‍ജി (തബല) എന്നിവര്‍ സംഘത്തിലൂണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: