അങ്ങാടിപ്പുറം: കൊളത്തൂര്‍ റോഡിലെ സൂചനാ ബോര്‍ഡുകള്‍ മിക്കതും കാടുമൂടിയ നിലയില്‍. പ്രദേശത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സൂചനാ ബോര്‍ഡുകള്‍ ശരിയാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. വലിയ വളവും തിരിവുകളുമുള്ള ഈ റോഡിലൂടെ പരിചയമില്ലാത്ത വാഹനങ്ങള്‍ വന്നാല്‍ അപകടത്തില്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. റോഡിന് താഴെയുള്ള വീടുകള്‍ക്ക് മുകളിലേക്കാണ് മിക്ക വാഹനങ്ങളും മറിയുന്നത്.
രാത്രികാലങ്ങളില്‍ സ്വന്തം വീട്ടില്‍ ധൈര്യമായി കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ നാട്ടുകാര്‍. സമീപകാലത്ത് ഇവിടങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായിരുന്നു. അതിനിടയിലാണ് വാഹനാപകടങ്ങളും വര്‍ധിക്കുന്നത്. നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ അനാസ്ഥ തുടരുകയാണ്. ജനങ്ങളും ജീവന് ഭീഷണിയാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അധികൃതര്‍ മൗനം പാലിക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു. അധികൃതരുടെ അവഗണനക്കെതിരെ ബഹുജനപ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: