സ്വന്തം ലേഖകന്‍
കരുവാരക്കുണ്ട്: ഗ്രാമപഞ്ചായത്തിന്റെ സമ്പൂര്‍ണ ശുദ്ധജല വിതരണ പദ്ധതിയായ ജലനിധി പൂര്‍ത്തിയായെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും നാട്ടുകാര്‍ വെള്ളം കിട്ടാതെ വലയുന്നു. പദ്ധതിയുടെ ഭാഗമായി മുട്ടിന് മുട്ടിന് ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും വെള്ളം വരുന്നില്ല. 3,217 കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി 2012 ലാണ് തുടങ്ങിയത്. രണ്ടുവര്‍ഷം കൊണ്ടു പൂര്‍ത്തിയാകേണ്ട പദ്ധതി നാല് വര്‍ഷമായിട്ടും ഉപഭോക്താക്കള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല വന്‍ തുകയടച്ച് കുടിവെള്ളം കാത്തിരിക്കുന്ന 100 കണക്കിന് കുടുംബങ്ങള്‍ നിരാശയിലാണ്. നാല് വര്‍ഷത്തിനിടെ ചില സ്കീമുകളില്‍ ജലവിതരണം ഭാഗികമായും തുടങ്ങിയെങ്കിലും പൈപ്പുകള്‍ വ്യാപകമായി പൊട്ടിയച് മൂലം വിതരണം മുടങ്ങി. ചിലയിടങ്ങളില്‍ പദ്ധതിയില്‍ ഉപയോഗിച്ച പൈപ്പുകള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന ആരോപണത്തെ തുടര്‍ന്ന് മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. നാലുവര്‍ഷത്തിനിടെ മൂന്നുതവണ കരാര്‍ പുതുക്കി നല്‍കേണ്ടി വന്നു. 75 ശതമാനം തുക ലോകബാങ്കില്‍ നിന്നും വായ്പയെടുത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ 14 സ്കീമുകളാണുള്ളത്. എന്നാല്‍ പദ്ധതിയിലുള്‍പ്പെട്ട പുറ്റള ആദിവാസി കോളനിയില്‍ കുടിവെള്ള മില്ലാതെ കഴിയുന്ന 16 കുടുംബങ്ങളും ഇപ്പോഴും ദുരിതത്തിലാണ്.
മലയില്‍ നിന്നും ഉത്ഭവിക്കുന്ന നീര്‍ച്ചോലയില്‍ നിന്ന് കനാല്‍ കീറി പൈപ്പിലൂടെ കോളനിയിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ശ്രമം, ഇതിന് വനംവകുപ്പിന്റെ അനുമതിയും വാങ്ങി. എന്നാല്‍ നീര്‍ച്ചോലയില്‍ നിന്ന് കനാല്‍ കീറാതെ പൈപ്പ് വലിച്ചതോടെ കാട്ടാനയിറങ്ങി പൈപ്പ് തകര്‍ത്തു.
പുറ്റള ആദിവാസി കോളനിയിലെ 16 കുടുംബങ്ങളാണ് ദുരിതത്തിലായത് ചുണ്ടള ഹരിജന്‍ കോളനിയിലേക്കുള്ള കുടിവെള്ള വിതരണ പൈപ്പ് തകര്‍ന്നതോടെ കോളനിയിലെ 31 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: