അനക്കോണ്ട സിനിമ കണ്ട്, അങ്ങനെ പാമ്പുണ്ടോ എന്ന് അതിശയപ്പെട്ടവരേറെ. പിടിച്ചതിലും വലുത് അളയിലായിരുന്നു എന്ന മട്ടിലാണ് വടക്കന്‍ ബ്രസീലില്‍ കണ്ടെത്തിയ പാമ്പ്.
ബേലോ മോണ്ടെ അണക്കെട്ട് നിര്‍മ്മാണസ്ഥലത്ത്, പാറക്കെട്ടിനടിയില്നിന്ന് കണ്ടെത്തിയത് ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ പാമ്പ്, നീളം 33 മീറ്റര്‍, തൂക്കം 400 കിലോ. പാറക്കെട്ടുകള്‍ക്കിടയില്‍ സ്ഫോടനം നടത്തിയപ്പോഴാണ് കണ്ടെത്തിയത്.
അമേരിക്കയില്‍ കണ്ടെത്തിയ പാമ്പായിരുന്നു ഇതുവരെ വമ്പന്‍, 26 മീറ്റര്‍ നീളം. ബ്രസീലില്‍ കണ്ടെത്തിയ പാമ്പിന്റെ ദൃശ്യങ്ങള്‍ യു ട്യൂബില്‍ പ്രചരിക്കുന്നുണ്ട്. ഡാം നിര്‍മ്മാണത്തൊഴിലാളികള്‍ പകര്‍ത്തിയ ദൃശ്യത്തില്‍ പാമ്പിന് പരിക്കുകള്‍ ഏറ്റതായി കാണുന്നുണ്ട്. ചങ്ങലകൊണ്ട് പൂട്ടിയിട്ടുണ്ട്.
ഏഴു മാസം മുമ്പത്തെ ദൃശ്യങ്ങളാണിത്. ഈ അനക്കോണ്ട ജീവനോടെയുണ്ടോ, എന്തു സംഭവിച്ചു, എവിടെയുണ്ട് തുടങ്ങിയ കാര്യങ്ങളില്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പാമ്പ് സ്ഫോടനത്തില്‍ ചത്തെന്നും ഇല്ലെന്നും തര്‍ക്കങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: