കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ നടപ്പാതകള്‍ കൈയ്യേറിയുള്ള അനധികൃത പാര്‍ക്കിംഗുകള്‍ വ്യാപകമാകുന്നു. ഗതാഗതം നിയന്ത്രിക്കേണ്ട ട്രാഫിക് പോലീസാകട്ടെ നോക്കു കുത്തി. കഴിഞ്ഞ ദിവസം കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിന് മുന്നിലുള്ള നടപ്പാതയ്ക്ക് വിലങ്ങനെ മണിക്കൂറുകളാണ് കാറുകള്‍ പാര്‍ക്ക് ചെയ്തത്
ഇതുവഴി വന്ന കാല് നടയാത്രക്കാരാകട്ടെ നടുറോഡില്‍ ഇറങ്ങി തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ഹളുടെ അരികിലൂടെ ജീവന് പണയം വെച്ചാണ് യാത്ര ചെയ്തത്. പോലീസിന്റെ കണ്മുന്നില് തന്നെ നടന്ന് ഈ നിയമലംഘനം പോലീസാകട്ടെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. റെയില്വേസ്റ്റേഷന് മുതല്‍ കറന്തക്കാട് വരെ ബാങ്ക് റോഡിലും, പുതിയ ബസ്റ്റാന്റ് മുതല്‍ താലൂക്ക് ഓഫീസിനടുത്തെ ട്രാഫിക് സിഗ്നല്‍ വരെയും വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് വര്‍ദ്ധിക്കുകയാണ്. നഗരത്തിലെ വന്‍കിട സ്ഥാപനങ്ങളുടെ മുന്നിലുള്ള അനധികൃത പാര്‍ക്കിംഗുകള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. നടപ്പാതകള്‍ കൈയ്യേറി പാര്‍ക്കിംഗ് നടത്തുമ്പോള്‍ മിക്ക ദിവസങ്ങളിലും വന്‍ ഗതാഗത കുരുക്കിനാണ് നഗരം സാക്ഷ്യം വഹിക്കണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: