കല്‍പ്പറ്റ : കല്‍പ്പറ്റ നഗരസഭയില്‍ സര്‍വ്വീസ് നടത്തിവരുന്ന ഓട്ടോറിക്ഷകളുടെ പെര്‍മ്മിറ്റ് പരിശോധിച്ച് ആര്‍ടിഒ പുതിയ നമ്പര്‍ പതിക്കണമെന്ന് വയനാട് ഓട്ടോറിക്ഷാ ആന്റ് ലെയ്റ്റ് വെയ്റ്റ് മോട്ടോര്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) കല്‍പ്പറ്റ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പരിശോധന നടത്തി പുതിയ നമ്പര്‍ പതിച്ച് പെര്‍മ്മിറ്റ് പുനക്രമീകരിക്കണം. എങ്കില്‍ മാത്രമേ നിലവില്‍ യഥാര്‍ത്ഥത്തില്‍ എത്ര വാഹനങ്ങള്‍ നിയമാനുസൃതമായി സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് അറിയുവാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ പരിശോധന പൂര്‍ത്തീകരിക്കുമ്പോള്‍ പെര്‍മ്മിറ്റുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നപക്ഷം പെര്‍മ്മിറ്റിനായി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ പരിഗണിക്കാം. സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ ക്രമമനുസരിച്ച് പെര്‍മ്മിറ്റുകള്‍ അനുവദിച്ചാല്‍ മുനിസിപ്പാലിറ്റിയില്‍ സങ്കീര്‍ണ്ണമായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നും ബിഎംഎസ് യോഗം വിലയിരുത്തി. ഇത്തരത്തില്‍ പ്രശ്നപരിഹാരത്തിന് അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാകണമെന്ന് .യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഎംഎസ് ജില്ലാസെക്രട്ടറി പി.കെ.മുരളീധരന് ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് ആര്.ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. വി.സി.രാഘവന്, എ.പി.ജയപ്രകാശന്‍, ഷാജി, കെ.കെ.നാരായണന്, വി.എ ന്.രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: